ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ചില പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. സർവീസ് നടത്തുന്നതിലെ സാങ്കേതിക പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനം.
ഓഗസ്റ്റ് 3 ലെ എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06523), ഓഗസ്റ്റ് 4 ലെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു വീക്കിലി സ്പെഷ്യൽ (06524), ഓഗസ്റ്റ് 5 ലെ എസ്എംവിടി ബെംഗളൂരുരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06547), ഓഗസ്റ്റ് 6 ലെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരുരു വീക്കിലി സ്പെഷ്യൽ (06548), ജൂലൈ 31 ലെ എസ്എംവിടി ബെംഗളൂരുരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06555), ഓഗസ്റ്റ് 2 ലെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരുരു വീക്കിലി സ്പെഷ്യൽ (06556) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.കൂടാതെ, ഓഗസ്റ്റ് 1, 2, 3 തീയതികളിലെ മൈസൂരു – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) പ്രതിദിന ട്രെയിൻ 105 മിനിറ്റ് വൈകിയോടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
