കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് വിമർശനം ഉന്നയിച്ച മന്ത്രി വി ശിവൻകുട്ടിക്കെതിരെ മേയർ വിവി രാജേഷ്. നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ്. തിരുവനന്തപുരത്ത് മാത്രമല്ല, മാലിന്യ സംസ്കരണമെന്ന് കേൾക്കുമ്പോൾ സിപിഎം കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നും രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.
ശിവൻകുട്ടിക്ക് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല, നാലാം തീയതി ആവേശം അടങ്ങും; ഇന്ന് വൈകിട്ട് മുതൽ മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങുമെന്ന് മേയർ
