ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ച് ടെക്കി ഭർത്താവ്, കേസ്!

ഹാരാഷ്ട്രയിലെ പൂനെയിൽ 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ ഇവരുടെ ഫ്ലാറ്റിൽ വെച്ചാണ് സംഭവം നടന്നത്. ഒരു പെട്ടി മാമ്പഴം വാങ്ങിയതിന് ശേഷം അതിന്റെ വിലയായ 850 രൂപ വ്യാപാരിക്ക് നൽകാനായി ഭാര്യ ഭർത്താവിന് ഓൺലൈൻ പേയ്‌മെന്റ് നടത്താനുള്ള ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. എന്നാൽ മാങ്ങയുടെ പണം നൽകാൻ ഭർത്താവ് വിസമ്മതിച്ചതോടെ ഇരുവർക്കുമിടയിൽ ശക്തമായ വാക്കേറ്റം ഉണ്ടായി. തർക്കം രൂക്ഷമായതോടെ ഭാര്യ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ ഭർത്താവ് ഫോൺ പിടിച്ചുവാങ്ങുകയും യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനത്തിൽ യുവതിയുടെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തന്നെ ക്രൂരമായി പരിക്കേൽപ്പിച്ചതിന് പുറമെ ഭർത്താവ് മോശമായ ഭാഷയിൽ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൂനെ പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അപകടകരമായ രീതിയിൽ മനഃപൂർവം പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി ഭർത്താവിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *