ഏകീകൃത സിവിൽ കോഡ്; സഖ്യകക്ഷികളുമായി ചർച്ചയ്ക്ക് ബി.ജെ.പി

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. മുന്നണിയിലെ പ്രധാന സഖ്യകക്ഷികളായ ജെ.ഡി.യു, ലോക് ജനശക്തി പാർട്ടി എന്നിവരുമായി ചർച്ചകൾ നടത്തി അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ തെലുങ്ക് ദേശം പാർട്ടി വിഷയം സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ചു. ഏകീകൃത സിവിൽ കോഡിനോട് തങ്ങൾക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് ടി.ഡി.പി ആന്ധ്രപ്രദേശ് അധ്യക്ഷൻ ശ്രീനിവാസ് റാവു വ്യക്തമാക്കിയത് ബി.ജെ.പിക്ക് ആശ്വാസമായിട്ടുണ്ട്.എന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. സംസ്ഥാനങ്ങൾ വഴിയല്ല, മറിച്ച് പാർലമെന്റിലൂടെയാണ് നിയമം കൊണ്ടുവരേണ്ടതെന്നും വിഷയത്തിൽ വ്യക്തമായ സമവായം ഉണ്ടാകുന്നതുവരെ കേന്ദ്ര സർക്കാർ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *