തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറങ്ങി. റിസർച്ച് നഴ്സ് കം സൈറ്റ് കോർഡിനേറ്റർ (പ്രോജക്ട് നഴ്സ് II), ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്.
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഗവേഷണ പദ്ധതിയിലേക്കാണ് പ്രോജക്ട് നഴ്സ് II തസ്തികയിലേക്ക് നിയമനം നടക്കുന്നത്. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി യോഗ്യതയും സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമാണ് അപേക്ഷകർക്ക് വേണ്ടത്. കൂടാതെ മുൻപരിചയവും ഉണ്ടായിരിക്കണം.ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 23-ന് നടക്കും. പ്ലസ്ടു അല്ലെങ്കിൽ പി.ഡി.സി യോഗ്യതയും ഒപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ആറുമാസത്തെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് സർട്ടിഫിക്കറ്റുമാണ് ഈ തസ്തികയിലേക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത ദിവസങ്ങളിൽ രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
