അതിർത്തി സുരക്ഷ ശക്തമാക്കാൻ അമിത് ഷായുടെ നിർദേശം;

ന്താരാഷ്ട്ര അതിർത്തിയുടെ 15 കിലോമീറ്റർ പരിധിയിലുള്ള എല്ലാ അനധികൃത കെട്ടിടങ്ങളും ഉടൻ പൊളിച്ചുമാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകി. രാജസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ബിക്കാനീറിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിപുലമായ നടപടികളാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിർത്തി ജില്ലകളിലെ ബാങ്കിങ് ഇടപാടുകൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കൈമാറി. അതിർത്തി മേഖലകളിൽ നടക്കുന്ന മയക്കുമരുന്ന് കടത്തും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള ശൃംഖലകളെയും സാമ്പത്തിക സ്രോതസ്സുകളെയും കുറിച്ച് ആഴത്തിൽ പഠിച്ച് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്താനും മന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *