കോട്ടയം പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് നാട്ടകം മൂലക്കളത്തിൽ വീട്ടിൽ സുധാ ബേബി (46)യെ പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഹൈക്കോടതി മുൻ ജീവനക്കാരൻ വൈറ്റില പൊന്നുരുന്നി പി.സി. റോഡിൽ പൊന്നുരുന്നി ഈസ്റ്റ് ഗ്രാമീണ വായനശാലയ്ക്കുസമീപം കണ്ടത്തിൽ വീട്ടിൽ കെ.വി. ഷാജി (63) പിടിയിലായി.ചൊവ്വാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില റെയിൽവേ മേൽപ്പാലത്തിനുസമീപം ട്രെയിൻ ഓടാത്ത പാളത്തിൽ മൃതദേഹം കണ്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മരട് പോലീസ് നടത്തിയ പരിശോധനയിലാണ് മരണം സംഭവിച്ചത് ട്രെയിൻ തട്ടിയല്ലെന്ന് കണ്ടെത്തിയത്പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ ലഭിച്ചതും നിർണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്ക് എത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്.
ഷാജിയും സുധയും ഏറെനാളായി സൗഹൃദത്തിൽ; കൊല്ലപ്പെടുംമുമ്പ് നേരിട്ട് കണ്ടു, വഴക്കിനിടെ ശ്വാസംമുട്ടിച്ചു
