അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലിയാണ് രാജിവച്ചത്. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലിയാണ് രാജിവച്ചത്.നേരത്തെ വിദ്യാർഥികൾ നൽകിയ പരാതിയിൽ ഡോ. റാമിനൊപ്പം ഹാഷിം അലിയുടെ പേരും ഉണ്ടായിരുന്നു. ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും രാജിവച്ചേക്കും എന്നാണ് റിപ്പോർട്ട്. നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. .നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഇരുവരും ഒളിവിൽ തുടരുകയാണ്…….
നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി.
