ഗൾഫിലെ സംഘർഷങ്ങൾ തുടരുന്നതിനിടയിൽ സൈനിക സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയുടെ സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ബുധനാഴ്ചയോടെ ശത്രുത അവസാനിപ്പിക്കുന്നതിനുള്ള വിശാലമായ കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോൾ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.എന്നാൽ വെടിനിർത്തൽ നീട്ടുന്നതിൽ അനിശ്ചിതത്വം ഉണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. “ഒരുപക്ഷേ ഞാൻ അത് നീട്ടില്ലായിരിക്കാം, പക്ഷേ ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം തുടരും, ഉപരോധമുണ്ട്, നിർഭാഗ്യവശാൽ നമ്മൾ വീണ്ടും ബോംബുകൾ വർഷിക്കാൻ തുടങ്ങണം”.- ട്രംപ് പറഞ്ഞു…….
ബുധനാഴ്ചയ്ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു.
