പാലക്കാട്- പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

പൊള്ളാച്ചി സംസ്ഥാനപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എലപ്പുള്ളി മണിയേരി സ്വദേശി വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ എലപ്പുള്ളി പേട്ട ജങ്ഷന് സമീപമാണ് അപകടം നടന്നത്.

അപകടത്തെത്തുടർന്ന് യുവാക്കളുടെ ബൈക്കിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ലോറിയിൽ ഇടിച്ച ആഘാതത്തിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് പോലീസ് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *