തമിഴ്‌നാട്ടിൽ ലോറിയിൽ കാറിടിച്ച് അപകടം

മിഴ്‌നാട്ടിലെ തിരുപ്പൂർ വെള്ളകോവിലിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി ആറ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. നേരത്തെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡിൽ നിന്നും മാറ്റാനുള്ള ശ്രമത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥരും ഡ്രൈവറും. ഇതിനിടയിലാണ് നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം ലോറിയിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തിൽ കാർ യാത്രക്കാരായ നാല് പേരും, ഒരു പോലീസ് ഉദ്യോഗസ്ഥനും ലോറി ഡ്രൈവറുമാണ് മരണപ്പെട്ടത്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *