ഇതാണോ സി പി എം ന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ??ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചു; നിയമസഭയില്‍ സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തി ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരും

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മി​ഗം പരാമർശത്തിന് പിന്നാലെ ഹീനമായ പരാമർശം നടത്തി സിപിഎം എംഎൽഎ പി. പി ചിത്തരഞ്ജൻ . ദിവ്യാം​ഗരെ അപമാനിക്കുന്ന പരാമർശമാണ് പി. പി ചിത്തരഞ്ജൻ നടത്തിയത്. ‘രണ്ട് കയ്യില്ലാത്ത ഒരാൾ ചന്തിയിൽ ഉറുമ്പ് കയറിലാൽ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാർ നമ്മുടെ പ്രതിപക്ഷം ഇപ്പോൾ ഇവിടെ നിൽക്കുന്നത്’ എന്നായിരുന്നു എംഎൽഎയുടെ വാക്കുകൾ.

അങ്ങയേറ്റം മോശമായ ആം​ഗ്യം കാണിച്ച് കൊണ്ടാണ് അധിക്ഷേപകരമായ പ്രസ്താവന. ഒടുവിൽ താൻ വലിയ കേമത്തവും തമാശയും പറഞ്ഞ രീതിയിൽ സീറ്റിൽ ഇരുന്ന ശേഷവും ചിത്തരഞ്ജൻ പൊട്ടിച്ചിരിക്കുന്നുണ്ട്. എംഎൽഎ എന്ന നിലയിൽ മുന്നിൽ എത്തുന്ന ദിവ്യാം​ഗരെ ഏത് രീതിലാണ് പി. പി ചിത്തരഞ്ജൻ കാണുന്നത് എന്ന് കൂടി വ്യക്തമാക്കുന്ന രീതിയിലാണ് പരാമർശം.

പൊളിറ്റിക്കൽ കറക്ടറ്റ്നസ് ഉയർത്തിപ്പിടിക്കുന്നു എന്ന് വീമ്പിളക്കുന്ന പാർട്ടിയാണ് സിപിഎം. കഴിഞ്ഞ ദിവസം ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. എട്ടരക്കട്ടിവച്ച പൊലെ എന്നായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷാം​ഗത്തെ പരിഹസിച്ചത്. അതിന് പിന്നാലെ ‘ധർമ്മടത്തെ ഹൃത്വിക്ക് റോഷൻ’ എന്ന തരത്തിൽ സോഷ്യൽ വൻ പ്രതിഷേധവും ട്രോളുമാണ് നിറയുന്നത്. അതിന് പിന്നാലെയാണ് അൽപ്പംകൂടി കടന്ന രീതിയിലുള്ള ചിത്തരഞ്ജന്റെ വാക്കുകൾ.

നിയമസഭയില്‍ മന്ത്രിമാരും ചില ഭരണപക്ഷ എംഎല്‍എമാരും സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. ഈ പരാമര്‍ശങ്ങളെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സമാധാനപരമായ സമരമാണ് ഞങ്ങള്‍ നടത്തിയത്. പക്ഷേ, വിന്‍സെന്റ് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. സനീഷ്‌കുമാറിന് മുറിവേറ്റു. വാച്ച് ആന്‍ഡ് വാര്‍ഡിനെ നിര്‍ത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്. മാത്രമല്ല, സഭ നടത്തിക്കൊണ്ടുപോകുന്ന സമയത്ത് മന്ത്രിമാരും ചില എംഎല്‍എമാരും സഭ്യേതരമായ ഒരുപാട് പരാമര്‍ശങ്ങള്‍ നടത്തി. ആ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.ഇന്നലെ ഗ്യാലറിയിലിരിക്കുന്ന കുട്ടികള്‍ ഈ സമരംചെയ്യുന്നത് കാണുന്നില്ലേ എന്ന് ചോദിച്ചയാളാണ് സ്പീക്കര്‍. ഇന്ന് സഭയില്‍ കേട്ടലാറയ്ക്കുന്ന വാക്കുകളാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *