ഉപഭോക്താക്കൾക്ക് കൂടുതൽ വേഗമേറിയതും സ്ഥിരതയുള്ളതുമായ കണക്ടിവിറ്റി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഭാരതി എയർടെൽ ‘എയർടെൽ പ്രയോരിറ്റി’ പോസ്റ്റ്‌പെയ്‌ഡ് സേവനം അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേവനമാണിത്. ജോലി, വിനോദം, ഓൺലൈൻ സഹകരണങ്ങൾ എന്നിവയ്ക്കായി തടസ്സമില്ലാത്ത ഇന്റർനെറ്റ് ആശ്രയിക്കുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ പ്ലാൻ. യുഎസ്എ, ബ്രിട്ടൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ സാങ്കേതികവിദ്യയാണിത്.
എയർടെൽ ‘പ്രയോരിറ്റി’ പോസ്റ്റ്‌പെയ്‌ഡ് സേവനം അവതരിപ്പിച്ചു!
