മോദിയെ പേടിച്ച് പിണറായി; മാസപ്പടിയിൽ കുടുങ്ങി വീണ!

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് തികച്ചും വമ്പൻ നാടകങ്ങളാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സംസാരിക്കുന്നവരെ മുഴുവൻ ‘സംഘി’ മുദ്രകുത്തി ഒതുക്കാൻ നോക്കുന്ന സൈബർ സഖാക്കൾക്കും അവരുടെ നേതാക്കൾക്കും കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വീട്ടിൽ, അതായത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി റെയ്ഡ് നടത്തിയിരിക്കുന്നു. ഈ റെയ്ഡ് വാർത്ത പുറത്തുവന്നതു മുതൽ സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും വലിയ രീതിയിലുള്ള പ്രതിരോധങ്ങളും ക്യാപ്സ്യൂളുകളുമാണ് പ്രതിപക്ഷത്തു നിന്ന് വരുന്നത്. എന്നാൽ ഇവിടെയാണ് നമ്മൾ ജനങ്ങൾ ചോദിക്കേണ്ട, വിവേകമുള്ള ആർക്കും ചിന്തിക്കാവുന്ന ചില പ്രധാനപ്പെട്ട ചോദ്യങ്ങളുള്ളത്. നിങ്ങളൊക്കെ വലിയ സംഘവിരുദ്ധരല്ലേ? കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ നട്ടെല്ലോടെ, ചങ്കൂറ്റത്തോടെ സംസാരിക്കുന്ന ഒരേയൊരു പാർട്ടി നിങ്ങളാണെന്നല്ലേ രാവിലെ തൊട്ട് രാത്രി വരെ ഈ കേരളീയരോട് തള്ളി മറിക്കാറുള്ളത്?
​എന്നിട്ട് എന്തുണ്ടായി? ഈ ഇഡി റെയ്ഡ് കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ട പ്രസ്താവനകളിൽ എവിടെയെങ്കിലും നരേന്ദ്ര മോദിയുടെ പേരോ ബിജെപിയുടെ പേരോ പറയാൻ ധൈര്യം കാണിച്ചോ? ഇല്ല! പകരം അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത് മുഴുവൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെയാണ്. എന്തുകൊണ്ട് കേന്ദ്ര ഏജൻസിയെ വിട്ട് കളിക്കുന്ന മോദിയുടെ പേര് പറയാൻ ഈ ഇരട്ടച്ചങ്കന് ഭയം തോന്നുന്നു? ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങളും ശ്രദ്ധിക്കുന്ന രീതിയിൽ, മോദി സർക്കാരിനെതിരെ സംസാരിക്കുന്ന ഏറ്റവും കരുത്തനായ നേതാവാണ് പിണറായി വിജയൻ എന്ന് വരുത്തിത്തീർക്കാനുള്ള വലിയൊരു അവസരമായിരുന്നു ഇത്. ഒരൊറ്റ വാക്കെങ്കിലും മോദിക്കെതിരെ പറഞ്ഞിരുന്നെങ്കിൽ ആ ചങ്കൂറ്റം രാജ്യം മൊത്തം ചർച്ച ചെയ്തേനെ. പക്ഷേ ചങ്കിടിച്ചു, ചങ്ക് പിടഞ്ഞു! അതുകൊണ്ട് മോദിയുടെ പേര് പറയാൻ പറ്റിയില്ല. പകരം ചോദ്യം ചെയ്യുന്ന യുഡിഎഫ് നേതാക്കളെയും കോൺഗ്രസുകാരെയും സംഘികളാക്കി മുദ്രകുത്തി രക്ഷപ്പെടാനാണ് ഇപ്പോഴും അന്ധരായ അണികൾ ശ്രമിക്കുന്നത്.

​നമുക്ക് ഈ കേസിന്റെ യഥാർത്ഥ പശ്ചാത്തലത്തിലേക്ക് വരാം. ക്യാപ്സ്യൂൾ തൊഴിലാളികൾ പ്രചരിപ്പിക്കുന്നത് ഇതോ എന്തോ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മുഖ്യമന്ത്രിയെ വേട്ടയാടുന്നു എന്നാണ്.. ഇത് പിണറായി വിജയനെതിരെയുള്ള കേസ് അല്ല, ഇത് അദ്ദേഹത്തിന്റെ മകൾ വീണാ തൈക്കുണ്ടിലിന് എതിരെയാണ്. ഈ വിവാദമായ CMRL അല്ലെങ്കിൽ ശശിധരൻ കർത്തായുടെ മാസപ്പടി കേസിൽ പന്ത്രണ്ടാമത്തെ പ്രതിയാണ് വീണാ വിജയൻ. എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത്? വീണയുടെ കമ്പനിയായ ‘എക്സാലോജിക്’ CMRL എന്ന കമ്പനിക്ക് വേണ്ടി എന്ത് സേവനമാണ് നൽകിയത്? വെറും കമ്പ്യൂട്ടർ സപ്പോർട്ടും എംഎസ് ഓഫീസും, വേർഡും ഒക്കെ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാനും അതിന്റെ മെയിന്റനൻസിനുമായി മാസത്തിൽ എട്ട് ലക്ഷം രൂപ വെച്ച് ഈ കരിമണൽ കമ്പനി എക്സാലോജിക്കിന് നൽകി! ഇങ്ങനെ മാസം തോറും വാങ്ങി മൊത്തം ഒരു കോടി എഴുപത്തിരണ്ട് ലക്ഷത്തിന് മുകളിൽ പൈസ കൈപ്പറ്റിയിട്ടുണ്ട്. ഒരു എംഎസ് ഓഫീസ് ഇൻസ്റ്റാൾ ചെയ്യാൻ മാസം എട്ട് ലക്ഷം രൂപ കൊടുക്കണമെങ്കിൽ അത് എന്ത് തരം സോഫ്റ്റ്‌വെയർ ആണെന്നാണ് അന്വേഷണ ഏജൻസികൾ ചോദിക്കുന്നത്. മറ്റു പല വഴിവിട്ട കാര്യങ്ങളും ചെയ്തു കൊടുത്തതിന് പ്രത്യുപകാരമായി ഭരണസ്വാധീനം ഉപയോഗിച്ച് വാങ്ങിയ മാസപ്പടിയാണ് ഇതെന്നാണ് ശക്തമായ സംശയം. പണം പറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്, അതിന്റെ വാട്സാപ്പ് ചാറ്റുകളും രേഖകളും പുറത്തു വന്നതുമാണ്. ഈ കേസിൽ മുൻപ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ആ സ്റ്റേ ഒഴിവാക്കുകയും ഇഡിയോടും അന്വേഷണ ഏജൻസികളോടും പുനരന്വേഷണവുമായി മുന്നോട്ട് പോകാൻ ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇഡി നടപടികളിലേക്ക് കടന്നത്. വീണാ വിജയൻ താമസിക്കുന്നത് സ്വന്തം അച്ഛന്റെ കൂടെയായതുകൊണ്ട് മാത്രമാണ് ഇഡി സംഘം പിണറായി വിജയന്റെ വീട്ടിലേക്ക് എത്തിയത്. അല്ലാതെ മുഖ്യമന്ത്രിയെ തകർക്കാൻ കേന്ദ്രം നേരിട്ട് കയറിവന്നതല്ല.

​ഇനി സഖാക്കൾ ഇറക്കുന്ന പുതിയൊരു ക്യാപ്സ്യൂൾ നോക്കാം. കഴിഞ്ഞ ദിവസം മു​ഖ്യ മന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. സഖാക്കൾ പറയുന്നത് വി.ഡി. സതീശൻ പോയി മോദിയെ കണ്ട് ലൊക്കേഷൻ ഒക്കെ കൈമാറി പറഞ്ഞതുകൊണ്ടാണ് പിറ്റേന്ന് രാവിലെ ഇഡി വന്ന് റെയ്ഡ് നടത്താൻ ഓടിയെത്തിയത് എന്നാണ്! എത്ര വലിയ വിഡ്ഢിത്തമാണ് ഇവർ ഈ പറയുന്നത്? കേരളത്തിൽ എൽഡിഎഫിനെ വെറും മുപ്പത്തിയഞ്ച് സീറ്റിലേക്ക് ഒതുക്കി, യുഡിഎഫിന് ചരിത്രവിജയം നേടിക്കൊടുത്ത വി.ഡി. സതീശനോടുള്ള ഭയമാണ് സഖാക്കളുടെ ഈ വാക്കുകളിൽ പുറത്തുവരുന്നത്. ഒരു മുഖ്യ മന്ത്രി വിചാരിച്ചാൽ പിറ്റേന്ന് രാവിലെ ഓടിച്ചെന്ന് പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്താൻ പറ്റുന്ന ഒന്നാണോ ഇഡി? ഇഡി പോലൊരു കേന്ദ്ര ഏജൻസിക്ക് കൃത്യമായ ഒരു പ്രൊസീജിയർ ഉണ്ട്. മാസങ്ങളോളം നീളുന്ന അന്വേഷണം, തെളിവ് ശേഖരണം, കൃത്യമായ സാമ്പത്തിക ഇടപാട് രേഖകൾ, അതിനുപുറമേ ഇപ്പോൾ ലഭിച്ച ഹൈക്കോടതിയുടെ വ്യക്തമായ ഉത്തരവ്. ഇത്രയും കാര്യങ്ങൾ ഒത്തു വന്നതുകൊണ്ടാണ് അവർ റെയ്ഡിന് ഇറങ്ങിയത്. അല്ലാതെ ഒരു രാത്രി കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന രേഖകളല്ല ഇത്. ലേശമെങ്കിലും സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇത്തരം കള്ളക്കഥകൾ വിശ്വസിക്കുമോ?

​ ഇന്നലെ റെയ്ഡ് നടന്ന സമയത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങളും തടസ്സപ്പെടുത്തലുകളുമാണ് പാർട്ടി ഗുണ്ടകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കേന്ദ്ര ഏജൻസിയുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിക്കൊണ്ട് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കാനും കേരളത്തിലെ ക്രമസമാധാനം പൂർണ്ണമായി തകർക്കാനും അവർ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഇവിടെയാണ് യുഡിഎഫും ജനങ്ങളും ന്യായമായ ഒരു ചോദ്യം ചോദിക്കുന്നത്. നിങ്ങളുടെ ഭാഗത്താണ് ന്യായമെങ്കിൽ, നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പേടി? നിങ്ങളുടെ മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിക്കേണ്ട ആവശ്യമില്ലല്ലോ. ഇഡി വരട്ടെ, അവർ പരിശോധിക്കട്ടെ. നിങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ ഒരു തെളിവും കിട്ടാതെ ഈ കേസ് തള്ളിപ്പോകും. അപ്പോൾ നിങ്ങൾക്ക് ജനങ്ങളെ കൂട്ടി വലിയ രീതിയിൽ പ്രതിഷേധിക്കാം, നിരത്തിലിറങ്ങാം, കേന്ദ്ര ഏജൻസിയെ വെല്ലുവിളിക്കാം. അതിനുപകരം അന്വേഷിക്കാൻ വരുമ്പോൾ തന്നെ ഉദ്യോഗസ്ഥരെ തല്ലാൻ ഓടിക്കുന്നതും വഴി തടയുന്നതും എന്തിനാണ്? നിങ്ങളുടെ ഈ അനാവശ്യമായ പരിഭ്രാന്തിയും അക്രമവും കാണുമ്പോൾ തന്നെ ജനങ്ങൾക്ക് മനസ്സിലാകും ഇവിടെ എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന്.
ഈ കാണിച്ച അക്രമത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു. ഗവർണർ ഡിജിപിയെ വിളിച്ചു. മാധ്യമ ദൃശ്യങ്ങൾ ഡൽഹിക്ക് പോയിട്ടുണ്ട്. ഈ അക്രമികൾക്ക് വരാൻ പോകുന്നത് മാരക പണിയാണ്. പശ്ചിമബംഗാളിൽ ഇഡിയെ ആക്രമിച്ച ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനെ 55 ദിവസം ഒളിവിൽ കഴിഞ്ഞിട്ടും കേന്ദ്രം പൊക്കി ജയിലിലിട്ടു, ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. അതേ വിധി തന്നെയാണ് ഈ സഖാക്കളെയും കാത്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം വരെ ചുമത്തി ജീവിതാവസാനം വരെ ജാമ്യമില്ലാതെ ഇവർ ജയിലിൽ കിടക്കേണ്ടി വരും.അണികളെ മുൻനിർത്തി അക്രമം കാണിച്ചാൽ നാളെ ഇഡി കേസ് എടുത്ത് അകത്തിടുമ്പോൾ ഇറക്കാൻ നിങ്ങളുടെ ഒരു നേതാവും വരില്ല എന്നുകൂടി അന്തംകമ്മികൾ ഓർക്കണം.

സംഘപരിവാറിനും ആർഎസ്എസിനും ബിജെപിക്കും എതിരെ കേരളത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന എൽഡിഎഫ്, എന്തുകൊണ്ടാണ് യഥാർത്ഥ ശത്രുവിനെതിരെ ഒരക്ഷരം മിണ്ടാതെ എപ്പോഴും യുഡിഎഫിനെയും രാഹുൽ ഗാന്ധിയെയും മാത്രം കുറ്റം പറയുന്നത്? നിങ്ങളുടെ ആർഎസ്എസ് വിരോധവും സംഘപരിവാർ വിരോധവും ഒക്കെ വെറും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള നാടകം മാത്രമാണോ എന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ബിജെപിയുമായി ഇവർക്കുള്ള അന്തർധാരയും ഭയവുമാണ് ഇതിലൂടെ പുറത്തുവരുന്നത്. നിങ്ങളുടെ രാഷ്ട്രീയ എതിരാളിയായ വി.ഡി. സതീശനെയും കോൺഗ്രസിനെയും പറയുന്നതിൽ തെറ്റില്ല, പക്ഷേ രാജ്യത്തെ നിയമ വ്യവസ്ഥയെയും കേന്ദ്ര ഏജൻസികളെയും കയ്യിലിട്ട് അമ്മാനമാടുന്ന യഥാർത്ഥ ശക്തികളുടെ പേര് പറയാൻ എന്തുകൊണ്ട് നട്ടെല്ല് വളയുന്നു? അവിടെയാണ് നിങ്ങളുടെ തനിനിറം വെളിപ്പെടുന്നത്. കണ്ണടച്ച് ഇരുട്ടാക്കുന്ന അന്ധമായ രാഷ്ട്രീയം മാറ്റി വെച്ച്, വസ്തുതകൾ മനസ്സിലാക്കാൻ ഇനിയെങ്കിലും അണികൾ തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *