പ്രതിപക്ഷ ഉപനേതാവ് പദവി! ഇടത് മുന്നണിയിൽ പ്രതിസന്ധി രൂക്ഷം;

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം തുടരുന്നു. പദവി ലഭിക്കണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുമ്പോൾ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഎമ്മും. ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.

മുന്നണിയിൽ ചർച്ചകൾ നടക്കുന്നതിനിടെ ബിനോയ് വിശ്വം പരസ്യമായി പദവി ആവശ്യപ്പെട്ട നടപടിയിൽ സി.പി.ഐക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ മുന്നണി ഐക്യത്തിന് കോട്ടം തട്ടുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് ആവശ്യപ്പെടുന്നു. അതേസമയം, പദവി പങ്കുവെക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിൽ സി.പി.എമ്മും ഉറച്ചുനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *