മൂന്ന് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു, 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

 സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നാളെ (ഞായറാഴ്ച) മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് നൽകിയിരുന്ന അതിതീവ്ര മഴ മുന്നറിയിപ്പാണ് മാറ്റിയത്. ഈ ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടായിരിക്കും.

അതേസമയം, ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ജൂൺ 10 വരെ താഴെ പറയുന്ന പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ജൂൺ 10 വരെ സോമാലിയ തീരം, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത 65 കി.മീ വരെ ഉയർന്നേക്കാം. ജൂൺ 9 വരെ തെക്കൻ മഹാരാഷ്ട്ര, ഗോവ, മധ്യ-കിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മാലിദ്വീപ്, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, തമിഴ്‌നാട്-ശ്രീലങ്കൻ തീരങ്ങൾ, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ. ജൂൺ 10ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, തമിഴ്‌നാട്-ശ്രീലങ്കൻ തീരങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *