കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ അടുത്ത അനുയായി ഹൈക്കോടതിയിലെ പ്ലീഡർ നിയമനങ്ങൾക്ക് എന്ന പേരിൽ ലക്ഷങ്ങൾ തട്ടുന്നതായി ആരോപണം. ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ അഡ്വ. അനൂപ് വി നായർക്കെതിരെയാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. താൻ വീഡി സതീഷിനെ അനുയായിയാണ് എന്ന പേരിൽ പരിചയപ്പെടുത്തി, അനൂപ് വി നായർ ഒരു പോസ്റ്റിന് 15 ലക്ഷം രൂപ വരെ കോഴ വാങ്ങിയതായാണ് ആക്ഷേപം ഉയരുന്നത്. “താൻ ഹൈകോടതിയിൽ ഉടൻ സ്റ്റേറ്റ് അറ്റോണി ആയി നിയമിതനാകും” എന്ന് പറഞ്ഞാണ് അഭിഭാഷകരിൽ നിന്നും അനൂപ് വി നായർ വൻ തോതിൽ പണം വാങ്ങുന്നത് എന്നാണ് മുതിർന്ന മറ്റ് അഭിഭാഷകരിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ പണം നൽകിയ അഭിഭാഷകർക്ക് ഇതുവരെ നിയമനം ലഭിക്കാതെ വന്നതോടെയാണ് ഇത് പുറംലോകം അറിഞ്ഞത്. ഇതോടെ പ്ലീഡർ നിയമനം ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർക്കിടയിൽ പ്രധാന ചർച്ച വിഷയം ആയിമാറിയിരിക്കുകയാണ്. വീഡി സതീശന്റെ ബിനാമി എന്ന പേരിൽ വിഡി ക്യാമ്പിൽ അറിയപ്പെടുന്ന നവാസിൻ്റെ ഉറ്റ സുഹൃത്താണ് അഡ്വക്കേറ്റ് അനൂപ് വി നായർ എന്നാണ് സൂചന.
പ്ലീഡർ നിയമനം നൽകാമെന്ന് പറഞ്ഞ് കോഴ വാങ്ങുന്നതിൽ ലോയേഴ്സ് കോൺഗ്രസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. സംഘടനയോടോ, സംസ്ഥാന അധ്യക്ഷൻ അഡ്വ. അബ്ദുറഹിമാനോടോ ചർച്ചകൾ നടത്താതെയാണ് ലീഡർ നിയമന വാഗ്ദാനം നൽകി പണം കൈപ്പറ്റുന്നത് എന്നാണ് ആക്ഷേപം. പ്ലീഡർ നിയമനങ്ങൾ തീരുമാനിക്കുന്നത് താൻ തന്നെയാണെന്ന് അനൂപ് തെറ്റിദ്ധരിപ്പിച്ച്, ഇതിനകം തന്നെ നിരവധിപേരിൽ നിന്ന് അനൂപ് പണം കൈപ്പറ്റിയതായാണ് ഹൈക്കോടതിയിലെ അഭിഭാഷക സമൂഹത്തിനിടയിലെ ചർച്ച. നിയമനങ്ങൾക്ക് വേണ്ടിയുള്ള ബയോഡാറ്റകൾ അഭിഭാഷകരിൽ നിന്നും കളക്ട് ചെയ്യുന്നതും ഇയാൾ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം.
സാധാരണയായി, സർക്കാരിനെ പ്രതിനിധീകരിക്കുന്നതിനായി അഡ്വക്കേറ്റ് ജനറൽ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാർ, സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർമാർ, സീനിയർ ഗവൺമെൻ്റ് പ്ലീഡർമാർ, ഗവൺമെൻ്റ് പ്ലീഡർമാർ എന്നിങ്ങനെ ഒരു വലിയ പാനൽ തന്നെ ഉണ്ടാകാറുണ്ട്. സതീശൻ സർക്കാരിൻറെ ആദ്യ ക്യാബിനറ്റിൽ തന്നെ അഡ്വക്കേറ്റ് ജനറലായി അഡ്വ. ജാജു ബാബുവിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി അഡ്വ. ടി. ആസഫലിയേയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു
