100 ദിവസമായി സംസ്കരിക്കാതെ അലി ഖമേനിയുടെ മൃതദേഹം..! 

റാനിലെ പരമോന്നത നേതാവ് അലി ഖമേനിയുടെ വിയോഗത്തിന് ശേഷം നൂറു ദിവസങ്ങൾ പിന്നിട്ടിട്ടും മൃതദേഹം സംസ്കരിക്കപ്പെടാതെ കിടക്കുന്നു എന്ന അവിശ്വസനീയമായ വാർത്തയാണ് ഇപ്പോൾ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നത്. ഫെബ്രുവരി 28-ന് അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ അന്ത്യകർമ്മങ്ങൾ വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്. ടെഹ്‌റാൻ മേയർ അലിറേസ സകാനിയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, ജൂൺ അവസാനമോ ജൂലൈ ആദ്യമോ മാത്രമേ ചടങ്ങ് നടക്കുകയുള്ളൂ. മുഹറം മാസത്തിലെ ആദ്യ പത്തു ദിവസത്തെ ദുഃഖാചരണത്തിന് ശേഷം മാത്രം ശവസംസ്കാരം നടത്താൻ അധികൃതർ തീരുമാനിച്ചത് മതപരമായ പ്രാധാന്യം കണക്കിലെടുത്താണ്. 37 വർഷം രാജ്യത്തെ നയിച്ച ഒരു ഭരണാധികാരിയുടെ സംസ്കാരം ഇത്രയേറെ നീണ്ടുപോകുന്നത് ഇറാൻ ചരിത്രത്തിലെ തന്നെ അപൂർവ്വമായ ഒന്നായി മാറിയിരിക്കുന്നു എന്നതിൽ തർക്കമില്ല.

പുതുക്കിയ സമയക്രമം പ്രകാരം ജൂൺ 26 മുതൽ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലായിരിക്കും സംസ്കാരം നടക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ പൊതുസമ്മേളനമാക്കാൻ ഒരുങ്ങുന്ന ഇറാൻ ഭരണകൂടം, ഏകദേശം 20 ദശലക്ഷത്തോളം ജനങ്ങൾ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെഹ്‌റാനിലും പുണ്യനഗരങ്ങളായ ക്വോം, മഷ്ഹാദ് എന്നിവിടങ്ങളിലും ചടങ്ങുകൾ സംഘടിപ്പിക്കും. മഷ്ഹാദിലായിരിക്കും ഖമേനിയുടെ അന്തിമ വിശ്രമം എന്നാണ് സൂചനകൾ. മാർച്ചിൽ നടത്താനിരുന്ന സംസ്കാരം സംഘർഷാവസ്ഥയെ തുടർന്ന് മാറ്റിവെച്ചെങ്കിലും, ഇപ്പോൾ വൻ സുരക്ഷാ സംവിധാനങ്ങളോടെ മൂന്നു ദിവസത്തെ പൊതു ശവസംസ്കാരത്തിനാണ് ഇറാൻ ഉദ്യോഗസ്ഥർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ടെഹ്‌റാനിൽ മാത്രം 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഒരുക്കുന്നത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ലോജിസ്റ്റിക്കൽ വെല്ലുവിളി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *