ശ്വേതയെ പുറത്താക്കാൻ ഗൂഢാലോചന! മല്ലിക സുകുമാരൻ

മ്മ’ സംഘടനയിലെ വിവാദങ്ങളിൽ ശ്വേതാ മേനോന് പൂർണ്ണ പിന്തുണയുമായി മല്ലിക സുകുമാരൻ രംഗത്ത്. ശ്വേതയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നെന്നും, ഇതിന് ചുക്കാൻ പിടിച്ചത് മാലാ പാർവതിയാണെന്നും മല്ലിക ആരോപിച്ചു. പതിനഞ്ച് ദിവസം മുൻപേ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്നും, അവിശ്വാസ പ്രമേയത്തിനായി ഒപ്പ് ശേഖരണം നടത്തിയ കാര്യം മാലാ പാർവതി തന്നെ നേരിട്ട് അറിയിച്ചിരുന്നതായും മല്ലിക പറഞ്ഞു. സിദ്ദിഖിന്റെയും രഞ്ജി പണിക്കരുടെയും ആവശ്യപ്രകാരമാണ് താൻ വിളിച്ചതെന്നാണ് മാലാ പാർവതി തന്നോട് പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

സംഘടനയിലെ കണക്ക് അവതരിപ്പിക്കാത്തതല്ല രാജിക്ക് കാരണമെന്നും മല്ലിക വ്യക്തമാക്കി. ‘അമ്മ’ യോഗത്തിൽ ശ്വേതാ മേനോനെതിരെ ബാബുരാജ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബിജെപിക്ക് സ്ഥാനാർഥിയെ കണ്ടെത്തി നൽകലാണ് ശ്വേതയുടെ ജോലിയെന്നായിരുന്നു ബാബുരാജിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ ശ്വേതയെ അനുകൂലിച്ച് സംസാരിക്കാൻ ശ്രമിച്ചവർക്ക് മൈക്ക് നിഷേധിക്കുകയും, തന്റെ പക്കൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തതായി മല്ലിക പറഞ്ഞു. സംഘടനയിലെ സീനിയർ അംഗങ്ങൾ ഉടൻ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട മല്ലിക സുകുമാരൻ, ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ‘അമ്മ’യിൽ നിന്ന് രാജി വെക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *