അൻസിബ ഹസനെ പ്രശംസിച്ച് മാലാ പാർവതി

മ്മ’ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ താൻ താല്പര്യപ്പെടുന്നില്ലെന്ന നടി അൻസിബ ഹസന്റെ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അൻസിബയുടെ തീരുമാനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മാലാ പാർവതി. അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് ആവശ്യമാണെന്നും പൊതുരംഗത്ത് അവർ സജീവമായി തുടരണമെന്നുമാണ് മാലാ പാർവതി സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.

അൻസിബ കഴിഞ്ഞ പത്ത് മാസമായി നേരിട്ട അവഗണനകളും അപവാദ പ്രചരണങ്ങളും ഗൂഢാലോചനകളും ചെറുതല്ല. ഈ വെല്ലുവിളികളെയെല്ലാം തലകുനിക്കാതെ ആർജ്ജവത്തോടെ നേരിട്ട് വിജയിച്ചതിന് ശേഷമാണ് അൻസിബ ഇത്തരം ഒരു തീരുമാനമെടുത്തത്. അതുകൊണ്ട് തന്നെ ആ മടുപ്പ് സ്വാഭാവികമാണ്. എങ്കിലും, ഒരു ജന്മനാ നേതാവായ അൻസിബ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കരുതെന്നും മാലാ പാർവതി ഓർമ്മിപ്പിക്കുന്നു. ഇനിയും സൈബർ ആക്രമണങ്ങൾ ഉണ്ടായേക്കാം, പക്ഷേ അൻസിബ ഇന്ന് പലർക്കും ഒരു വലിയ പ്രതീക്ഷയാണ്.വലിയ ആക്ഷേപങ്ങളെ നിഷ്കളങ്കമായ ചോദ്യങ്ങളിലൂടെ നേരിടാനുള്ള അൻസിബയുടെ ഇച്ഛാശക്തി സാധാരണക്കാരിൽ കാണാത്ത ഒന്നാണ്. അത് അസാധാരണമായ ഒരു സിദ്ധിയാണ്. അൻസിബയിലെ ആ അസാധാരണ കഴിവ് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും, ധൈര്യമായി മുന്നോട്ട് നടക്കണമെന്നുമാണ് മാലാ പാർവതിയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *