സമരത്തിന്റെ പേരിൽ അക്രമം കാണിച്ചാൽ… Jail ഉറപ്പ്!

 

നമ്മളിൽ പലരുടെയും മനസ്സിൽ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ഒരു കാര്യമായിരിക്കും ഇത്. അതായത്, ഏതെങ്കിലും ഒരു വലിയ മാസ് പ്രൊട്ടസ്റ്റിന്റെ ഭാഗമായി ആളുകൾ റോഡിലിറങ്ങുന്നു, പൊതുമുതലുകൾ അടിച്ചു തകർക്കുന്നു, പോലീസിനെ ആക്രമിക്കുന്നു, വലിയ രീതിയിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടാക്കുന്നു… പെട്ടെന്ന് ഈ സമരം ഒരുവിധം ഒത്തുതീർപ്പാക്കാൻ വേണ്ടി ഗവൺമെന്റ് ഒരു പ്രഖ്യാപനം നടത്തുന്നു: “നിങ്ങൾ സമരം പിൻവലിക്കൂ, ഞങ്ങൾ നിങ്ങൾക്ക് എതിരെയുള്ള എല്ലാ എഫ്ഐആറുകളും പിൻവലിച്ചേക്കാം, ഒരു കേസുകളും നിങ്ങളുടെ മേൽ ഉണ്ടാകില്ല” എന്ന്.
ഇങ്ങനെ ഗവൺമെന്റ് ഉറപ്പ് കൊടുത്താൽ, അത്തരം കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളെല്ലാം ഒറ്റയടിക്ക് ഇല്ലാതാകും എന്നാണോ നിങ്ങൾ കരുതുന്നത്? അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, സത്യം പറഞ്ഞാൽ അവർ ഏറ്റവും വലിയ മണ്ടന്മാരാണ് എന്ന് പറയേണ്ടിവരും!
ഇതൊരു ചെറിയ തമാശയല്ല, അടുത്തിടെ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും സിജെപി പ്രൊട്ടസ്റ്റുമായി ബന്ധപ്പെട്ട് പോലീസിനെയും അവരുടെ വാഹനങ്ങളെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടതാണ്. സമരം അവസാനിപ്പിച്ചത് എഫ്ഐആറുകൾ പിൻവലിക്കാം എന്ന ഗവൺമെന്റ് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് അന്ന് വക്താക്കളും നേതാക്കളും ഒക്കെ അവകാശപ്പെട്ടത്. പക്ഷേ, ഇതിന്റെ പിന്നിലെ നിയമവശങ്ങൾ നമ്മൾ പരിശോധിക്കുമ്പോൾ കാര്യങ്ങൾ അത്ര ലളിതമല്ല എന്ന് മനസ്സിലാകും.

സുപ്രീം കോടതി അടുത്തിടെ ഇക്കാര്യത്തിൽ വളരെ വ്യക്തമായ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പതിനെട്ടു വയസ്സിന് താഴെയുള്ള ആരെങ്കിലുമൊക്കെ ഈ പ്രൊട്ടസ്റ്റിന്റെ പേരിൽ കസ്റ്റഡിയിൽ ആയിട്ടുണ്ടെങ്കിൽ അവരെ ഇമ്മീഡിയറ്റ് ആയിട്ട് റിലീസ് ചെയ്യണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതുപോലെതന്നെ, യാതൊരുവിധ ക്രിമിനൽ റെക്കോർഡ്സും ഇല്ലാത്ത ആൾക്കാരാണെന്നുണ്ടെങ്കിൽ അവരെയും ഉടൻ തന്നെ മോചിപ്പിക്കണം. എന്നാൽ കാര്യം അവിടംകൊണ്ടും തീരുന്നില്ല. ഇതിനുമുമ്പും പലതരം ക്രിമിനൽ ആക്റ്റിവിറ്റീസിൽ ഏർപ്പെട്ടിട്ടുള്ള, ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്കാരെ ഡൽഹി പോലീസ് കൃത്യമായി ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ഈ പറയുന്ന ആനുകൂല്യങ്ങളൊന്നും അവർക്ക് കിട്ടാൻ പോകുന്നില്ലെന്നാണ് കോടതി വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത്.
മാത്രമല്ല, കോടതി വിട്ടയക്കാൻ പറഞ്ഞിട്ടുള്ളവർക്കെതിരെയുള്ള എഫ്ഐആറുകൾ മുഴുവൻ റദ്ദാക്കണം എന്നല്ല കോടതി ഉത്തരവിട്ടിരിക്കുന്നത്. പകരം, ആ എഫ്ഐആറുകളിലെ തുടർനടപടികൾ തൽക്കാലം കൃത്യമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നിർദ്ദേശം. അതുകൊണ്ടുതന്നെ ഇതിന്റെ വീഡിയോ റെക്കോർഡിങ്സും സിസിടിവി ഫൂട്ടേജുകളും ഒന്നും തന്നെ നശിപ്പിക്കരുതെന്നും, എല്ലാം വളരെ കൃത്യമായി സൂക്ഷിക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവിടെ നമ്മൾ എപ്പോഴും ഓർക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഈ പൊതുമുതലുകൾ ഒക്കെ ആരുടെ പണമുപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്? നമ്മൾ ഓരോരുത്തരും അടയ്ക്കുന്ന നികുതിപ്പണമാണിത്. രാജ്യത്തെ ഏറ്റവും പാവപ്പെട്ട, പട്ടിണി പാവമായിട്ടുള്ള ഒരു മനുഷ്യൻ ഒരു ആശുപത്രിയിൽ പോയി മരുന്ന് വാങ്ങുമ്പോൾ അതിന് ജിഎസ്ടി കൊടുക്കുന്നുണ്ട്. അല്ലെങ്കിൽ ഒരു പാക്കറ്റ് ബ്രെഡ് വാങ്ങുമ്പോൾ പോലും അതിൽ ജിഎസ്ടി അടയക്കുന്നുണ്ട്. അതുപോലെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ നൽകുന്ന ജിഎസ്ടി വരുമാനം, ടാക്സ് അടയ്ക്കാൻ കപ്പാസിറ്റിയുള്ളവർ നൽകുന്ന ഇൻകം ടാക്സ്, പ്രോപ്പർട്ടി ടാക്സ്, ലാൻഡ് ടാക്സ്… ഇങ്ങനെ നമ്മൾ നൽകുന്ന കോടിക്കണക്കിന് രൂപയാണ് ഈ രാജ്യത്തിന്റെ പൊതുമുതലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.
അങ്ങനെ ജനങ്ങളുടെ വിയർപ്പിൽ പടുത്തുയർത്തിയ പൊതുമുതലുകൾ ആരെങ്കിലും നശിപ്പിച്ചാൽ, അല്ലെങ്കിൽ അതിക്രമിച്ചു കയറി തകർത്താൽ, അവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് ഒരു ഗവൺമെന്റ് വാക്ക് കൊടുത്താൽ പോലും അതിനുള്ള അർഹതയോ അവകാശമോ ആ ഗവൺമെന്റിനുണ്ടോ? സത്യത്തിൽ, സാക്ഷാൽ മോദി വിചാരിച്ചാൽ പോലും അങ്ങനെ ചെയ്യാൻ പറ്റുമോ? ഒരിക്കലുമില്ല! ഈ രാജ്യം മര്യാദയ്ക്ക് മുന്നോട്ട് കൊണ്ടുപോകാൻ നമ്മൾ തിരഞ്ഞെടുത്ത ഏജന്റുകൾ മാത്രമാണ് ഗവൺമെന്റ്. നമ്മുടെ പണം കൊണ്ട് ഉണ്ടാക്കിയ സാധനങ്ങൾ തകർത്തവർക്കെതിരെ കേസ് എടുക്കില്ല എന്ന് പറയാൻ അവർക്ക് യാതൊരുവിധ അവകാശവുമില്ല.

ഭാവിയിൽ ഏതെങ്കിലും ഗവൺമെന്റ് ഇത്തരത്തിൽ എഫ്ഐആറുകൾ എഴുതിത്തീർത്ത് നൽകിയാൽ പോലും, നമ്മുടെ കൈവശം വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ നമുക്ക് നേരിട്ട് കോടതിയെ സമീപിക്കാം. സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ റിറ്റ് പെറ്റീഷൻ ഫൈൽ ചെയ്ത് ഈ എഫ്ഐആർ റദ്ദാക്കൽ നടപടിയെ ചോദ്യം ചെയ്യാം.
ഇന്നത്തെ ഇന്ത്യയിലെ പുതിയ നിയമ സംവിധാനങ്ങൾ അഥവാ ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), ഭാരതീയ സാക്ഷി അധിനിയം എന്നിവയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വളരെ കർശനമായി മുന്നോട്ട് പോകും. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഈ നാട്ടിലെ ഏതൊരു സാധാരണ പൗരനും സാധിക്കും. അതുകൊണ്ട്, ഗവൺമെന്റ് എഴുതിത്തന്നു എന്ന് കരുതി ആരും സേഫ് ആകാൻ പോകുന്നില്ല.
പോലീസിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അതായത് പീസ്ഫുൾ ആയിട്ടുള്ള പ്രൊട്ടസ്റ്റിന് നേരെ പെല്ലറ്റ് ഗൺസ് പോലുള്ളവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിലോ കോടതിയിലോ നമുക്ക് ചോദ്യം ചെയ്യാം. അതേസമയം, പോലീസുകാർ ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങളും നമ്മുടെ മുന്നിലുണ്ട്. ഗവൺമെന്റ് സംവിധാനത്തിന്റെ ഭാഗമായതുകൊണ്ട് ചിലപ്പോൾ പോലീസ് നേരിട്ട് കോടതിയിൽ പോയില്ലെങ്കിൽ പോലും, ആക്രമിക്കപ്പെട്ട പോലീസുകാരുടെ കുടുംബാംഗങ്ങൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കും. വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ കോടതി തീർച്ചയായും കേസ് എടുക്കും.

ഇത്തരം കേസുകളുടെ തുടർനടപടികൾ ചിലപ്പോൾ ഒരു വർഷമൊക്കെ കഴിഞ്ഞിട്ടായിരിക്കാം വരുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ആന്റി-സോഷ്യൽ എലമെന്റ്സ് ഇതിൽ പങ്കാളികളാണെങ്കിൽ അവരുടെ കാര്യം കഷ്ടത്തിലാണ്. ഇനി യാതൊരു ക്രിമിനൽ ഹിസ്റ്ററിയും ഇല്ലാത്തവരാണെങ്കിൽ പോലും, ഈ സമരത്തിനിടയിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരും കുടുങ്ങും. ഭാവിയിൽ നല്ലൊരു ജോലിക്ക് പരിഗണിക്കപ്പെടാതിരിക്കുക, വിദേശത്ത് പഠനത്തിന് പോകാൻ ആഗ്രഹിക്കുമ്പോൾ പാസ്‌പോർട്ട് റദ്ദാക്കപ്പെടുക തുടങ്ങി എന്തുവേണമെങ്കിലും സംഭവിക്കാം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഫണ്ടമെന്റൽ ഫ്രീഡംസ് നമുക്കുണ്ട്. പക്ഷേ, അത് പൂർണ്ണമായും സമാധാനപരമായ പ്രതിഷേധം മാത്രമായിരിക്കണം. ആരെയും അറ്റാക്ക് ചെയ്യാനോ പൊതുമുതൽ നശിപ്പിക്കാനോ നിയമം കയ്യിലെടുക്കാനോ ഉള്ള അവകാശം ആർട്ടിക്കിൾ 19 നൽകുന്നില്ല. അതുപോലെ ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചും പറയുന്നുണ്ട്. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തിന് മേൽ കയറി നിരങ്ങാൻ ആർക്കും അവകാശമില്ല. സെക്രട്ടറിയേറ്റിന് മുന്നിലൊക്കെ നമ്മൾ കാണുന്ന പല സമരങ്ങളും ഹർത്താലുകളും പോലും സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയാണ് തടയുന്നത്. ഇതെല്ലാം കോടതികൾ വളരെ ശക്തമായി വിലക്കിയിട്ടുള്ള കാര്യങ്ങളാണ്.
അതുകൊണ്ട് , ഇത്തരം കാര്യങ്ങളിൽ അനാവശ്യമായ മണ്ടത്തരങ്ങൾ കാണിക്കാതിരിക്കുക. ഗവൺമെന്റ് വിചാരിച്ചാൽ പോലും പൊതുമുതൽ നശിപ്പിച്ചവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയില്ല. നിയമം അതിന്റെ വഴിക്ക് പോവുകതന്നെ ചെയ്യു

Leave a Reply

Your email address will not be published. Required fields are marked *