ബാങ്ക് ഓഫ് ബറോഡയുടെ ഉപസ്ഥാപനമായ ബറോഡ ഗ്ലോബൽ ഷെയേർഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 1,949 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. കളക്ഷൻസ്, ഡിജിറ്റൽ ബാങ്കിങ്, ട്രേഡ് ഫിനാൻസ്, ഐ.ടി, റീട്ടെയിൽ സെയിൽസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് അവസരം. ഗാന്ധിനഗർ, വഡോദര, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും പാൻ ഇന്ത്യ അടിസ്ഥാനത്തിലുമാണ് നിയമനം. സെപ്റ്റംബർ 30 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
ഫീൽഡ് കളക്ഷൻ ഓഫീസർ (400), ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ് (400), ആധാർ ഓപ്പറേറ്റർ (400), ലോൺ സെയിൽസ് വിഭാഗത്തിൽ സെയിൽസ് ഓഫീസർ/ASM (350), അപ്രന്റീസ് – ടെലി കോളിങ് (150), ടെലി-കളക്ഷൻ ഏജന്റ് (100) എന്നിങ്ങനെയാണ് പ്രധാന ഒഴിവുകൾ. തസ്തിക അനുസരിച്ച് പ്ലസ് ടു, ബിരുദം എന്നിവയാണ് യോഗ്യത. ചില തസ്തികകൾക്ക് ഡി.ആർ.എ., എൻ.എസ്.ഐ.ടി. തുടങ്ങിയ സർട്ടിഫിക്കേഷനുകളും മുൻപരിചയവും ആവശ്യമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് BGSSL ഔദ്യോഗിക വെബ്സൈറ്റിലൂടെയോ (https://www.bgss.in/careers/) recruitment@bgss.in എന്ന ഇമെയിൽ വിലാസം വഴിയോ ഓൺലൈനായി അപേക്ഷിക്കാം. ഇമെയിൽ വഴി അയക്കുന്നവർ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കേണ്ടതാണ്.
