ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; 3 മരണം

ന്യൂഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ദ്വാരകയിൽ സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലെ എട്ടാം നിലയിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. പത്ത് വയസ്സ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയും അവരുടെ പിതാവ് യാഷ് യാദവും ആണ് മരിച്ചത്. തീപിടുത്തമുണ്ടായപ്പോൾ സ്വയം രക്ഷാർത്ഥം ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *