ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തി.ഒരു ദശാബ്ദത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കാനഡ സന്ദർശനമാണിത്. സൈപ്രസ് സന്ദർശനത്തിനു ശേഷമാണ് മോദി കാനഡയിലേക്ക് എത്തിച്ചേർന്നത്. 51-ാമത് ജി സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിലാണ് വിമാനമിറങ്ങിയത്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി ചർച്ചകൾ നടത്തിയതിന് ശേഷമാണ് മോദി കാനഡയിൽ എത്തിയത് .

ആൽബെർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടി. ഇസ്രായേൽ ഇറാൻ പോരാട്ടത്തിനും റഷ്യൻ – ഉക്രെയ്ൻ സംഘർഷങ്ങൾക്കും ഇടയിലാണ്. യുക്രനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും അതിഥി നേതാക്കളിൽ ഉൾപ്പെടും.കഴിഞ്ഞ മേയിൽ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനു ശേഷം പ്രധാനമന്ത്രി മോദിയുടെ ബഹുരാഷ്ട്ര വിദേശ സന്ദർശനമാണിത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ജി 7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നിരവധി നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *