വമ്പൻ നീക്കവുമായി കേന്ദ്രം; പെട്രോൾ വേണ്ട, ഇനി ‘മദ്യ’മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; ‘ഇ85’ ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു

രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ (എത്തനോൾ) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ‘ഇ85’ ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം. നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാണ് വിപ്ലവകരമായ ഈ മാറ്റം വരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *