”നിലവിൽ കൈവശമുള്ള അഭിനയ പ്രോജക്റ്റുകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഇനി സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ;ധനുഷ്

തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ‘കര’ ഏപ്രിൽ 30-ന് തിയേറ്ററുകളിൽ എത്തുന്നു. ‘പോർ തൊഴിൽ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷംവിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമിത ബൈജുവാണ് നായിക. മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്, ജയറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സുരാജിന്റെ ഞെട്ടിക്കുന്ന പ്രകടനം ചിത്രത്തിലുണ്ടാകുമെന്ന് ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ സൂചിപ്പിക്കുന്നു. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. കര’യുടെ പ്രസ്സ് മീറ്റിനിടെ തന്റെ പുതിയ സംവിധാന സംരംഭങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ധനുഷ് വ്യക്തമായ മറുപടി നൽകി. നിലവിൽ കൈവശമുള്ള അഭിനയ പ്രോജക്റ്റുകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഇനി സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് താരം വ്യക്തമാക്കി. വരാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്ക് കാരണം അടുത്ത കുറച്ച് വർഷത്തേക്ക് പുതിയൊരു സിനിമ സംവിധാനം ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നാണ് ധനുഷ് പറഞ്ഞത്. അഭിനയത്തിന് മുൻഗണന നൽകുന്ന ധനുഷിന്റെ ഈ തീരുമാനം സിനിമാ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *