ബംഗാളിൽ നേതാജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി…

ശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”എന്ന വിഖ്യാതമായ ആഹ്വാനത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് മോദി വോട്ടർമാരെ അഭിസംബോധന ചെയ്തത്. തനിക്ക് വോട്ട് നൽകുകയാണെങ്കിൽ തൃണമൂൽ കോൺഗ്രസിന്റെ ‘മഹാ ജംഗിൾ രാജി’ൽ നിന്നും അഴിമതിയിൽ നിന്നും ബംഗാളിനെമോചിപ്പിക്കുമെന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം മതുവ മേഖലയിൽ നടന്ന റാലിയിൽ വാഗ്ദാനം ചെയ്തു.തൃണമൂൽ ഭരണത്തിന് കീഴിലെ ഭയപ്പെടുത്തൽ, തൊഴിലില്ലായ്മ, സ്ത്രീകൾക്കെതിരായ പീഡനങ്ങൾ, നുഴഞ്ഞുകയറ്റം എന്നിവയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുമെന്ന് മോദി ഉറപ്പുനൽകി. ഓരോ ഇന്ത്യൻ പൗരനും അർഹമായ അവകാശങ്ങളും രേഖകളും ലഭ്യമാക്കുമെന്നത് ‘മോദിയുടെ ഉറപ്പാണെന്ന്’ അദ്ദേഹം വ്യക്തമാക്കി. പ്രചാരണപരിപാടികളുടെ ഭാഗമായി താക്കൂറിനഗറിലെ മതുവ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *