‘ജന നായകൻ’! ഒടിടി റിലീസിനൊരുങ്ങി; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ‘ജന നായകൻ’ മികച്ച കളക്ഷനോട് കൂടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ചിത്രം ആഗോളതലത്തിൽ 300 കോടിയോളമാണ് വാരിയത്. സെൻസർ വിവാദങ്ങൾ മൂലം റിലീസ് വൈകിയെങ്കിലും ജൂലൈ 23-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

തിയേറ്റർ വിജയത്തിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സോ ആമസോൺ പ്രൈം വീഡിയോയോ ചിത്രം സ്വന്തമാക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും ‘സീ ഫൈവ്’ ആണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഓഗസ്റ്റ് 21 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമായി തുടങ്ങും.വിജയ് ആരാധകർക്കായുള്ള ഒരു സമർപ്പണമായാണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത്. വിജയ്‌യുടെ കിടിലൻ നൃത്തച്ചുവടുകളും ഗാനത്തിന്റെ പ്രധാന ആകർഷണമാണ്. പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന ചിത്രത്തിൽ മലയാളിയായ മമിത ബൈജുവും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജന നായകൻ’ ചിത്രത്തിൽ വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *