വാട്ടർമെലൻ
90 ശതമാനത്തിലധികം ജലാംശമുള്ള തണ്ണിമത്തൻ ശരീരത്തെ ഉടൻ ഹൈഡ്രേറ്റ് ചെയ്യും, ഇതിലെ ലൈക്കോപീൻ ചർമ്മത്തിന് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും.
കക്കരിക്ക എന്ന കൂൾ മാസ്റ്റർ
ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും ചൂട് കുറയ്ക്കാനും കക്കരിക്ക മികച്ചതാണ്. സലാഡായോ ജ്യൂസായോ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് തിളക്കം നൽകും.
തൈരും മോരും
വയറിന് തണുപ്പ് നൽകാൻ പ്രോബയോട്ടിക്സ്‌സ് അടങ്ങിയ തൈരോ മോരോ ഉപയോഗിക്കാം. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിലെ ചൂട് പെട്ടെന്ന് കുറയ്ക്കാനും സഹായിക്കും.
ഇളനീർ മാജിക്
ഇളനീര്
ഇലക്ട്രോലൈറ്റുകളുടെ കലവറയായ ഇളനീർ മികച്ചൊരു നാച്ചുറൽ എനർജി ഡ്രിങ്കാണ്. വേനലിലെ തളർച്ച മാറ്റാൻ ഇതിലും നല്ലൊരു പാനീയം വേറെയില്ല.
കസ്കസ്
നാച്ചുറൽ ബോഡി കൂളറായ കസ്കസ് വെള്ളത്തിലോ ജ്യൂസിലോ ചേർത്ത് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുകയും അമിത ചൂട് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റുകയും ചെയ്യും.
