സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

ലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി നടൻ മോഹൻലാൽ. സിനിമയ്ക്ക് അകത്തും പുറത്തും തനിക്ക് നല്ലൊരു സുഹൃത്തായിരുന്നു സലിം കുമാറെന്നും, മറ്റുള്ളവരെ ചേർത്തുപിടിച്ച നിഷ്കളങ്കമായ സ്നേഹത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

മലയാളികളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മികച്ച ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്ന് മോഹൻലാൽ അനുസ്മരിച്ചു. കേവലം ഒരു നടൻ എന്നതിനപ്പുറം സാമൂഹികവിഷയങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും, അതിൽ തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു മോഹൻലാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *