സംസ്ഥാനത്ത് നാളെയും മറ്റന്നാളും റേഷൻ കടകൾ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ സാധാരണ നിലയിൽ ആരംഭിക്കുന്നതായിരിക്കും.
ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിലെ മണ്ണെണ്ണ വിതരണവും ഈ മാസം ലഭ്യമാകും. ഇതിന്റെ ഭാഗമായി വൈദ്യുതി ഉള്ള വീടുകളിലെ എ.എ.വൈ കാർഡുകൾക്ക് ആകെ 1 ലിറ്ററും, പി.എച്ച്.എച്ച് , എൻ.പി.എസ്, എൻ.പി.എൻ.എസ് കാർഡുകൾക്ക് അര ലിറ്ററും മണ്ണെണ്ണ ലഭിക്കും.അതേസമയം, വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണ വിഹിതമായി ലഭിക്കുന്നതാണ്. റേഷൻ വിതരണം സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
