പ്രസിദ്ധ പത്രപ്രവർത്തകൻ ബൽബീർ പുഞ്ച് അന്തരിച്ചു.

പ്രസിദ്ധ ചിന്തകനും മാധ്യമപ്രവർത്തകനും ബിജെപി മുൻ ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്ന ബൽബീർ പുഞ്ച് അന്തരിച്ചു. രാഷ്‌ട്രീയം, പത്രപ്രവർത്തനം, പൊതുചിന്ത എന്നിവയിലെ ദീർഘവും സ്വാധീനശക്തിയുമുള്ള ഒരു ജീവിതകാലമായിരുന്നു അദ്ദേഹത്തിന്റെത്.

രാജ്യസഭാംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപരി സഭയിലെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളിൽ അദ്ദേഹം സംഭാവന നൽകി. സജീവ രാഷ്‌ട്രീയത്തിൽ എത്തുംമുമ്പ് പുഞ്ച് പത്രപ്രവർത്തനത്തിൽ പ്രശസ്ത ജീവിതം കെട്ടിപ്പടുത്തു. 1971 ൽ ‘ദ് മദർലാൻഡ്’ എന്ന ദിനപത്രത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് അദ്ദേഹം തന്റെ മാധ്യമപ്രവർത്തന യാത്ര ആരംഭിച്ചത്. 1974 ൽ അദ്ദേഹം ഫിനാൻഷ്യൽ എക്്‌സ്പ്രസിൽ ചേർന്നു. 1996 വരെ രണ്ട് പതിറ്റാണ്ടിലേറെ അദ്ദേഹം ഫിനാൻഷ്യൽ എക്‌സ്പ്രസിൽ ജോലി ചെയ്തു. തന്റെ സൂക്ഷ്മമായ വിശകലനത്തിനും വ്യാഖ്യാനത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. പിന്നീട് 1996 മെയ് മുതൽ 2000 മാർച്ച് വരെ ദ് ഒബ്‌സർവർ ഓഫ് ബിസിനസ് ആൻഡ് പൊളിറ്റിക്‌സി’ന്റെ എക്്‌സിക്യൂട്ടീവ് എഡിറ്ററായി.

പുഞ്ച് പത്രപ്രവർത്തന സ്ഥാപനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. 1989 നും 1991 നും ഇടയിൽ തുടർച്ചയായി രണ്ട് തവണ ദൽഹി ജേണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായും 1993 മുതൽ 1995 വരെ നാഷണൽ യൂണിയൻ ഓഫ് ജേണലിസ്റ്റിന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2000 മാർച്ച് വരെ രണ്ട് വർഷം തെക്കുകിഴക്കൻ ഏഷ്യൻ മീഡിയ പരിശീലന സംഘടനയായ ഐഐഎംസിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം മാധ്യമ വിദ്യാഭ്യാസ മേഖലയിലും തിളങ്ങി.

ഒരു എഴുത്തുകാരനും കോളമിസ്റ്റും എന്ന നിലയിൽ, അവസാന നാളുകൾ വരെ അദ്ദേഹം സജീവമായിരുന്നു, ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലും മാസികകളിലും ധാരാളം എഴുതി. അദ്ദേഹത്തിന്റെ ആജീവനാന്ത സംഭാവനകൾക്കുള്ള അംഗീകാരമായി, 2022 മെയ് 18-ന് ആജീവനാന്ത ദേവർഷി നാരദ് സമ്മാൻ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് സംഘം പ്രണാമമർപ്പിക്കുന്നതായി അനുശോചനക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *