നെല്ലിക്കയ്ക്ക് സ്വാഭാവികമായി രക്തം കട്ടി കുറയ്ക്കാനുള്ള (Blood thinning) കഴിവുണ്ട്. വാർഫറിൻ, ആസ്പിരിൻ തുടങ്ങിയ മരുന്നുകൾ കഴിക്കുന്നവർ നെല്ലിക്ക അമിതമായി ഉപയോഗിച്ചാൽ രക്തസ്രാവത്തിനുള്ള സാധ്യത വർധിക്കും .
നെല്ലിക്കയെ ആയുർവേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും ‘അമൃത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. വൈറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈ സൂപ്പർഫൂഡ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. എന്നാൽ, എല്ലാവർക്കും നെല്ലിക്ക ഒരേപോലെ ഗുണകരമാകണമെന്നില്ല. ചില പ്രത്യേക ശാരീരിക അവസ്ഥകളുള്ളവർ നെല്ലിക്ക കഴിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. നെല്ലിക്കയിലെ ബയോആക്ടീവ് സംയുക്തങ്ങൾ ചില പ്രത്യേക ശാരീരിക അവസ്ഥകളുള്ളവർ നെല്ലിക്ക കഴിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. നെല്ലിക്കയിലെ ബയോആക്ടീവ് സംയുക്തങ്ങൾ ചില വ്യക്തികളിൽ അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക വളരെ .എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി തന്നെ കുറവായവർ () നെല്ലിക്ക അമിതമായി കഴിക്കുന്നത് അപകടകരമാണ്. കാരണം, നെല്ലിക്കയിലെ പോളിഫെനോളുകൾ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് വീണ്ടും കുറയ്ക്കുകയും ചെയ്യുന്നു.
ആസിഡ് റിഫ്ലക്സ്, അൾസർ എന്നിവയുള്ളവർ നെല്ലിക്ക വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ഇത് നെഞ്ചെരിച്ചിലും വയറുവേദനയും വർധിപ്പിക്കാൻ സാധ്യതയുണ്ട്.
നെല്ലിക്കയ്ക്ക് സ്വാഭാവികമായി രക്തം കട്ടി കുറയ്ക്കാനുള്ള (Blood thinning) കഴിവുണ്ട്. വാർഫറിൻ, ആസ്പിരിൻ തുടങ്ങിയ മരുന്നുകൾ കഴിക്കുന്നവർ നെല്ലിക്ക അമിതമായി ഉപയോഗിച്ചാൽ രക്തസ്രാവത്തിനുള്ള സാധ്യത വർധിക്കും. പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കുന്നത് തടയുന്ന ഗുണം നെല്ലിക്കയ്ക്കുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും ഇത് ഒഴിവാക്കണം.
വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ സാധ്യതയുള്ളവർ നെല്ലിക്കയുടെ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണം. നെല്ലിക്കയിലെ വൈറ്റമിൻ സി ശരീരത്തിൽ വച്ച് ഓക്‌സലേറ്റ് ആയി മാറുന്നു.ഇത് കാൽസ്യവുമായി ചേർന്ന് കാൽസ്യം ഓക്‌സലേറ്റ് കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കാം. ഇതാണ് കിഡ്നി സ്റ്റോൺ. ഉയർന്ന അളവിൽ വൈറ്റാമിൻ സി കഴിക്കുന്നത് മൂത്രത്തിലൂടെയുള്ള ഓക്‌സലേറ്റ് വിസർജ്ജനം വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും മിതമായ അളവിൽ നെല്ലിക്ക കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും, അമിതമായ ഉപയോഗം ദഹനപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. നെല്ലിക്കയ്ക്ക് ശരീരം തണുപ്പിക്കാനുള്ള കഴിവുണ്ട്. അമിതമായി കഴിക്കുന്നത് ഗർഭിണികളിൽ വയറിളക്കത്തിനോ അസ്വസ്ഥതകൾക്കോ കാരണമായേക്കാം. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ സ്വീകരിക്കുക.
ഏത് മികച്ച ഭക്ഷണവും അമിതമായാൽ ദോഷകരമാണ്. ദിവസവും ഒന്ന് അല്ലെങ്കിൽ രണ്ട് നെല്ലിക്കയിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അസിഡിറ്റി ഉള്ളവർ നെല്ലിക്ക വെറും വയറ്റിൽ കഴിക്കാതെ ഭക്ഷണത്തിന് ശേഷം കഴിക്കാൻ ശ്രമിക്കുക. കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരോ സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഒരു വിദഗ്ധാഭിപ്രായം തേടുക. ഗുണങ്ങളുടെ കലവറയാണെങ്കിലും സ്വന്തം ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും മനസ്സിലാക്കി നെല്ലിക്ക ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഈ ‘സൂപ്പർഫൂഡ്’ നിങ്ങളുടെ ആരോഗ്യത്തിന് വലിയ മാറ്റങ്ങൾ നൽകും.
