നമ്മുടെ രാഷ്ട്രീയ കേരളത്തിൽ ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന, ആളുകൾക്കിടയിൽ വലിയ ചർച്ചയാക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്. മറ്റാരെയുമല്ല, നമ്മുടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചാണ്. അദ്ദേഹത്തിന് ഇപ്പോൾ കണ്ടകശനിയാണോ, അതോ ഏഴരശനിയാണോ എന്ന് ചിന്തിച്ചുപോവുകയാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർ. കാരണം, ഒരുകാലത്ത് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും, തുടർന്ന് രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായും സർവ്വസുഖങ്ങളും അധികാരത്തിന്റെ ആഡംബരങ്ങളും അനുഭവിച്ച വ്യക്തിയാണ് അദ്ദേഹം.
പാർട്ടിനകത്തുനിന്നോ പുറത്തുനിന്നോ യാതൊരുവിധ എതിർപ്പുകളുമില്ലാതെ, എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ജീവിച്ച അദ്ദേഹത്തിന്, ഇന്ന് സകല ശനികളും ഒരുമിച്ച് തലയിൽ വന്നു വീഴുന്നതുപോലെയുള്ള ഒരു അവസ്ഥയാണ് വന്നിരിക്കുന്നത്.
ഇത്രയധികം നിയമക്കുരുക്കുകൾ ഒരു രാഷ്ട്രീയ നേതാവിന് മുമ്പെങ്ങും വന്ന് ചേർന്നിട്ടുണ്ടാകില്ല. കോടികളുടെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട്, അതായത് മകൾ വീണാ വിജയൻ വഴി CMRLൽ നിന്നും 3കോടി 28 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ ഇഡി കേസ് വന്നതോടുകൂടിയാണ് പിണറായി വിജയന്റെ യഥാർത്ഥ കഷ്ടകാലം ആരംഭിക്കുന്നത്. ഇതിനിടയിൽ മുഹമ്മദ് റിയാസിനും സമാനമായ പ്രതിസന്ധികൾ വന്നുചേർന്നു. അങ്ങനെ മൂന്നുപേർക്കും ഇപ്പോൾ കഷ്ടകാലമാണ്. ഇതിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടുകയും നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്നത് മറ്റാരുമല്ല, സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്. പ്രായം 83 കഴിഞ്ഞിട്ടും, ഇനി കോടതി കയറിയിറങ്ങാനും “ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല, എന്റെ കൈകൾ ശുദ്ധമാണ്” എന്ന് തെളിയിക്കാനും നടക്കേണ്ട ഒരു ഗതികേടിലാണ് അദ്ദേഹം ഇപ്പോൾ. കോടതികളും വിജിലൻസും ഒന്നും അദ്ദേഹത്തെ വെറുതെ വിടുന്ന ലക്ഷണത്തിലുമില്ല.
ഈ കേസിൽ ഒരേയൊരു ആശ്വാസമായി അദ്ദേഹത്തിന് ലഭിച്ചത് സുപ്രീം കോടതിയിൽ നിന്നുള്ള പത്ത് ദിവസത്തെ ചെറിയൊരു ഇളവ് മാത്രമാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഈ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസിന് നിർദ്ദേശം നൽകിയിരുന്നത്. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയെങ്കിലും അത് തള്ളപ്പെടുകയാണുണ്ടായത്. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് എഫ്ഐആർ ഇടുന്നതുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തെ ഇടവേള ലഭിക്കുന്നത്. അതായത്, എഫ്ഐആർ ഇടണോ വേണ്ടയോ എന്ന് ഇനി ഡിവിഷൻ ബെഞ്ചാണ് തീരുമാനിക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ രസകരമായ ചില കാര്യങ്ങൾ നടന്നു. പിണറായി വിജയന്റെ വക്കീൽ ,അഡ്വക്കറ്റ് കെ. ഗോപാലകൃഷ്ണ കുറുപ്പ് മുഖേന ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ, ആ ബെഞ്ച് വ്യക്തമാക്കിയത് ഈ കേസ് കേട്ടത് ജസ്റ്റിസ് കെ. നടരാജൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണെന്നാണ്. അദ്ദേഹം അവധിയിലായതിനാൽ തിങ്കളാഴ്ചയെ വരൂ എന്ന് അറിയിക്കുകയും, ആ ഹർജി അവിടേക്ക് തന്നെ ശുപാർശ ചെയ്യുകയും ചെയ്തു. അതിനാൽ പിണറായി വിജയനെ സംബന്ധിച്ച് വരാൻ പോകുന്ന തിങ്കളാഴ്ചത്തെ കോടതി വിധി അത്രയധികം നിർണ്ണായകമാണ്. സ്വന്തം വിധി ആ ഡിവിഷൻ ബെഞ്ച് തിരുത്തുമോ, അതോ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ശരിയാണെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവി.
എന്നാൽ ഇതുകൊണ്ട് എല്ലാമായി എന്ന് കരുതേണ്ടതില്ല. ഒരുപക്ഷേ വിജിലൻസ് അന്വേഷണത്തിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള പഴുതുകളിലൂടെ അദ്ദേഹം രക്ഷപ്പെട്ടു എന്ന് തന്നെ ഇരിക്കട്ടെ. എന്നാൽ അപ്പോഴും അദ്ദേഹത്തെ പിടികൂടാൻ കൊച്ചിയിൽ കാത്തുനിൽക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി. അഡീഷണൽ ഡയറക്ടർ അരുൺകുമാർ ചാരിയുടെ അധ്യക്ഷതയിൽ ചേർന്ന ഇഡിയുടെ അടിയന്തര യോഗം ഇക്കാര്യം വളരെ ഗൗരവമായിട്ടാണ് ചർച്ച ചെയ്തത്. തിങ്കളാഴ്ചത്തെ കോടതി വിധി എന്താണെന്ന് നോക്കിയതിനു ശേഷം സമൻസ് അയക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.
മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, സുപ്രീം കോടതി വിജിലൻസ് അന്വേഷണത്തിൽ മാത്രമാണ് ഇടപെട്ടിട്ടുള്ളത്; മറിച്ച് ഇഡിയുടെ അന്വേഷണ നടപടികളെയോ നിയമപരമായ നീക്കങ്ങളെയോ സുപ്രീം കോടതി തടസ്സപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വിജിലൻസ് കേസിൽ നിന്ന് തലയൂരിയെന്ന് കരുതിയാലും, ഇഡിയുടെ പിടിയിൽ നിന്ന് അദ്ദേഹത്തിന് അത്ര പെട്ടെന്നൊന്നും രക്ഷപ്പെടാൻ സാധിക്കില്ല. ഇമെയിൽ വഴിയും തപാൽ വഴിയും സമൻസുകൾ അയച്ചിട്ടും പ്രതികരിക്കാതിരുന്ന പിണറായി വിജയനെ ഒടുവിൽ മ്യൂസിയം പോലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയാണ് ഇഡി സമൻസ് നൽകിയത്. അത്രയധികം കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്ന ഇഡിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടുക എന്നത് അദ്ദേഹത്തിന് അത്ര എളുപ്പമുള്ള കാര്യമല്ല. വിജിലൻസിൽ നിന്ന് രക്ഷപ്പെട്ടാലും തൂക്കിപ്പിടിച്ച് കൊണ്ടുപോകാൻ ഇഡി അവിടെ നിൽപ്പുണ്ട്.
ഒരുകാലത്ത് കേരളത്തിൽ സമാനതകളില്ലാത്ത അധികാരം കയ്യാളുകയും, ആ അധികാരത്തിന്റെ ഗർവിൽ ആരോടും എന്തുമാവാം എന്ന രീതിയിൽ പെരുമാറുകയും ചെയ്ത ഒരു നേതാവാണ് ഇന്ന് ഈ വിധികളും നിയമക്കുരുക്കുകളും ഓർത്ത് ഭയന്ന് കഴിയുന്നത്. പാവപ്പെട്ട ഒരു മൈക്ക് സെറ്റുകാരനോട് കയർത്തു സംസാരിച്ചതും, “നീ എന്റെ വീട്ടിൽ പോയി ചോദിക്ക്” എന്ന് അഹങ്കാരത്തോടെ പറഞ്ഞതുമൊക്കെ ആളുകൾ ഓർക്കുന്നുണ്ട്. പഴയ ചക്രവർത്തിമാരെപ്പോലെ രാജകീയമായി സഞ്ചരിച്ചിരുന്ന അദ്ദേഹം, ഇന്ന് ഈ കോടതി വിധികളെ പേടിച്ചാണ് കഴിയുന്നത്. ഡൽഹിയിൽ സമരം ചെയ്യാനും മറ്റും പോയപ്പോൾ അവിടെ നേരിടേണ്ടിവന്ന പോലീസ് നടപടികളും നാടുകടത്തലുകൾ പോലെയുള്ള അനുഭവങ്ങളും അദ്ദേഹത്തിന്റെ കഷ്ടകാലത്തിന്റെ ആഴം കൂട്ടുന്നതാണ്. ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പോയപ്പോൾ പോലീസ് അദ്ദേഹത്തെ തൂക്കിയെടുത്ത് നഗരം മുഴുവൻ കറക്കി വിട്ടതൊക്കെ നമ്മൾ കണ്ടതാണ്. മേലിൽ ഡൽഹിയിൽ നിന്ന് കേട്ടാൽ പേടിക്കണം എന്ന രീതിയിലാണ് ഡൽഹി പോലീസ് അദ്ദേഹത്തെയാക്കി വിട്ടത്.
“ചുരുക്കത്തിൽ പറഞ്ഞാൽ, ഡൽഹിയിൽ ചെന്നാലും കഷ്ടകാലം, കേരളത്തിൽ നിന്നാലും കഷ്ടകാലം—ഇന്ന് നിൽക്കാനും വയ്യ, ഇരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. കേരളത്തിലും പുറത്തും ഒരുപോലെ നിയമക്കുരുക്കുകളിൽപെട്ട് നിൽക്കുന്ന പിണറായി വിജയന് ഇനി വരുന്ന ദിവസങ്ങൾ അതികഠിനമായിരിക്കും . ഈ കണ്ടകശനി അദ്ദേഹത്തിന്റെ പിന്നാലെ തന്നെയുണ്ട് എന്ന് വേണം കരുതാൻ.
ഇനി ഒരു നിമിഷം നമ്മൾ ചിന്തിക്കേണ്ട ചില പ്രധാന ചോദ്യങ്ങളുണ്ട്. ഒരുകാലത്ത് കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത അധികാരങ്ങൾ കയ്യാളുകയും, സ്വന്തം പാർട്ടിയിലും ഭരണത്തിലും യാതൊരു ചെറുത്തുനിൽപ്പുകളും നേരിടാതെ സർവ്വ സ്വാതന്ത്ര്യത്തോടെ വാഴുകയും ചെയ്ത ഒരു പ്രബലനായ നേതാവാണ് പിണറായി വിജയൻ . അങ്ങനെയുള്ള ഒരു നേതാവ്, തന്റെ പ്രായം 83 കഴിഞ്ഞ ഈ ഘട്ടത്തിൽ, ഇതുപോലെ നാണക്കേടുണ്ടാക്കുന്ന കൈക്കൂലി ആരോപണങ്ങളിലും വിട്ടുമാറാത്ത ഇഡി അന്വേഷണങ്ങളിലും കേസ് വഴക്കുകളിലും പെട്ട് ഉഴലുന്നത് നമ്മൾ കാണുകയാണ് .
