സൂര്യയുടെ ‘കറുപ്പിന്’ യുഎ സർട്ടിഫിക്കറ്റ്

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്ന ചിത്രം മെയ് 14-ന് തിയേറ്ററുകളിലെത്തും. ഒരു സമ്പൂർണ്ണ മാസ് കൊമേഴ്‌സ്യൽ എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ ഇതിനോടകം പൂർത്തിയായി. ‘UA 13+’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും മുപ്പത് മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇതുവരെ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മേക്കോവറിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *