സത്യം പറഞ്ഞവരെ വേട്ടയാടി; സണ്ണി ജോസഫ്

ണ്ണൂരിലെ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ഏകാധിപത്യത്തിനും അഹങ്കാരത്തിനുമേറ്റ കനത്ത തിരിച്ചടിയാണ് പയ്യന്നൂരിലെ യു.ഡി.എഫ് വിജയമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് ഈ ഫലമെന്നും വ്യക്തമാക്കി. സി.പി.എം നേതൃത്വവും അണികളും ഈ പരാജയം കൃത്യമായി വിശകലനം ചെയ്യണമെന്നും കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന്റെ തുടർചലനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിലും സർക്കാരിലും നടന്ന അഴിമതികളും പണാപഹരണവും ചൂണ്ടിക്കാട്ടുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ക്രൂശിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോഷണക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിച്ചു. കൃത്യസമയത്ത് കുറ്റപത്രം നൽകാത്തതിനാലാണ് പ്രതികൾക്ക് സാങ്കേതികമായി ജാമ്യം ലഭിച്ചത്. ഒരു വശത്ത് പ്രതികളെ സഹായിക്കുമ്പോൾ മറുവശത്ത് അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ പാർട്ടി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *