ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള 17 ബാങ്കുകളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം.

സ്വർണം ഇറക്കുമതി സംബന്ധിച്ച് നിലനിന്ന ആശയക്കുഴപ്പം അക്ഷയതൃതീയയ്ക്ക് രണ്ടുനാൾ മാത്രം ശേഷിക്കേ നീക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള 17 ബാങ്കുകളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.

പട്ടിക പുറത്തിറക്കാൻ വൈകുന്നതിനാൽ‌ ബാങ്കുകൾ സ്വർണം ഇറക്കുമതി നിർത്തിവച്ചിരുന്നു.ഇറക്കുമതി ചെയ്ത ടൺ കണക്കിന് സ്വർണം കേന്ദ്രത്തിന്റെ ‘ബാങ്ക് ലിസ്റ്റ്’ ഇല്ലാത്തതിനാൽ കസ്റ്റംസിന്റെ പക്കൽ‌ കെട്ടിക്കിടന്നതും പ്രതിസന്ധിയായിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഓരോ വർഷവും സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടിക പുറത്തുവിടുന്നത്. ഈ ബാങ്കുകളിൽ നിന്നാണ് ജ്വല്ലറികളും ആഭരണ നിർമാതാക്കളും സ്വർണം വാങ്ങുന്നത് .

അക്ഷയതൃതീയ 19ന് ആണെന്നിരിക്കേ, കേന്ദ്രം ലിസ്റ്റ് പുറത്തുവിടാൻ വൈകിയത് രാജ്യത്ത് സ്വർണ വിപണിയിൽ ‘ക്ഷാമം’ സൃഷ്ടിച്ചേക്കുമെന്ന ആശങ്ക ഉയർത്തിയിരുന്നു. ഇന്ത്യയിലെ മൊത്തം വാർഷികസ്വർണവിൽപനയിൽ 20% വരെ നടക്കുന്നത് അക്ഷയതൃതീയ ദിവസമാണ്.15 ബാങ്കുകൾക്കാണ് സ്വർണം, വെള്ളി എന്നിവ ഇറക്കുമതി ചെയ്യാൻ അനുമതി. 2 ബാങ്കുകൾക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ മാത്രമാണ് അനുമതിയുള്ളത്. 

സ്വർണവും വെള്ളിയും

ഫെഡറൽ ബാങ്ക് ,എസ്ബിഐ ,ബാങ്ക് ഓഫ് ഇന്ത്യ ,എച്ച്ഡിഎഫ്സി ബാങ്ക് ,ഡോയിച് ബാങ്ക്,ഐസിഐസിഐ ബാങ്ക് , ഇൻഡസ്ഇൻഡ് ബാങ്ക് ,ഇന്ത്യൻ ഓവർസീസ് ബാങ്ക് , കൊട്ടക് മഹീന്ദ്ര ബാങ്ക്,∙ കരൂർ വൈശ്യ ബാങ്ക് ,പഞ്ചാബ് നാഷനൽ ബാങ്ക് ,ആർബിഎൽ ബാങ്ക് ,ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന,യെസ് ബാങ്ക് .

സ്വർണം മാത്രം.

∙ യൂണിയൻ ബാങ്ക് ∙ എസ്ബെർ ബാങ്ക്.

Leave a Reply

Your email address will not be published. Required fields are marked *