യുഡിഎഫിന്റെ വിജയത്തെ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച നീതിയായി വിശേഷിപ്പിച്ച് ചാണ്ടി ഉമ്മൻ. 

യുഡിഎഫിന്റെ വിജയത്തെ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച നീതിയായി വിശേഷിപ്പിച്ച് ചാണ്ടി ഉമ്മൻ. പിണറായി സർക്കാരിന്റെ വീഴ്ചകളെയും രാഷ്ട്രീയ വേട്ടയാടലുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനകൾക്കുള്ള മറുപടിയാണ് ഈ ജനവിധിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പിണറായി സർക്കാർ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചതല്ലാതെ പുതിയ വികസന പദ്ധതികളൊന്നും കേരളത്തിൽ കൊണ്ടുവന്നിട്ടില്ല. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നവർക്കെതിരായ വിശ്വാസികളുടെ പ്രതികരണം വോട്ടിംഗിൽ പ്രതിഫലിച്ചു. ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ഇടതുമുന്നണി ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടി. നീതി ലഭിക്കാനായി രണ്ടര വർഷം കാത്തിരുന്നു. നീതി ലഭിച്ച ഈ സാഹചര്യത്തിൽ ഇനി ഉമ്മൻ ചാണ്ടിക്ക് കല്ലറ പണിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *