നമ്മുടെ രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ പ്രഖ്യാപിത നിലപാടുകളും അവയ്ക്ക് പിന്നിലെ യഥാർത്ഥ രാഷ്ട്രീയ, സാമ്പത്തിക താല്പര്യങ്ങളും തമ്മിലുള്ള വലിയ വൈരുദ്ധ്യങ്ങളെക്കുറിച്ചാണ്. പലപ്പോഴും വൈകാരികമായ വിഷയങ്ങൾ മുൻനിർത്തി ജനങ്ങളെ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടി, തങ്ങളുടെ സാമ്പത്തിക ലാഭത്തിനും വോട്ട് ബാങ്കിനും വേണ്ടി അതേ നിലപാടുകളിൽ എങ്ങനെ മാറ്റം വരുത്തുന്നു എന്ന് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങളാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയതലത്തിൽ പുലർത്തുന്ന ഇരട്ടത്താപ്പാണ്. ലോകരാജ്യങ്ങൾ സാങ്കേതികവിദ്യയെക്കുറിച്ചും സാമ്പത്തിക പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്നും ഇത്തരം വിഷയങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്.
ഇപ്പോൾ ഇത് ചർച്ച ചെയ്യാനുള്ള കാരണം,ഇൗ അടുത്തിടയ്ക്കാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു പ്രസ്താവനയെ തുടർന്നാണ്. “പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ ഒഴിവാക്കാൻ മുസ്ലിം സമുദായത്തിൽ നിന്നുള്ള ചിലർ പശുവിനെ ദേശീയ മൃഗമാക്കാൻ ആവശ്യപ്പെട്ടപ്പോൾ…” ആ ആവശ്യങ്ങളോട് പ്രതികരിക്കവെ, പശു തങ്ങളുടെ അമ്മയാണെന്നും അതിനെ അമ്മയായി കാണാൻ ആരുടെയും ഔദ്യോഗിക സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഈ വൈകാരിക പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് ഉത്തർപ്രദേശാണ്. ഈ വൻകിട കയറ്റുമതി കമ്പനികളിൽ ഭൂരിഭാഗവും ബിജെപിക്ക് കോടിക്കണക്കിന് രൂപ ഇലക്ട്രോൾ ബോണ്ടുകൾ വഴിയും അല്ലാതെയും രാഷ്ട്രീയ ഫണ്ട് നൽകുന്നവരാണ്. പശുവിനെ ദേശീയ മൃഗമാക്കിയാൽ ഈ ബിസിനസ്സും അതിൽ നിന്നുള്ള രാഷ്ട്രീയ ഫണ്ടിംഗും നിയമപരമായി തടസ്സപ്പെടും. അതുകൊണ്ടാണ് ഇത്തരം ആവശ്യങ്ങളെ വൈകാരികമായ വാക്കുകൾ കൊണ്ട് ബിജെപി പ്രതിരോധിക്കുന്നത്.
ഇതേ പാർട്ടിയുടെ മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുടെ നിലപാടുകൾ പരിശോധിച്ചാൽ ഈ ഇരട്ടത്താപ്പ് കൂടുതൽ വ്യക്തമാകും. പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കുന്നത് പശുവിന് പതിനാല് വയസ്സുവരെ മാത്രമേ അമ്മയെന്ന പരിഗണന നൽകേണ്ടതുള്ളൂ എന്നാണ്. അത് കഴിഞ്ഞാൽ അതിനെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്ന വിചിത്രമായ നിലപാടാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. അതുപോലെ തന്നെ അസാം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമ്മയുടെ നിലപാടും ശ്രദ്ധേയമാണ്. അസാമിലെ വലിയൊരു ശതമാനം വരുന്ന ജനവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ട്, പൊതുസ്ഥലങ്ങളിലോ ഹോട്ടലുകളിലോ വെച്ച് കഴിക്കരുതെന്നും എന്നാൽ വ്യക്തിപരമായ സ്വകാര്യതയിൽ വീടുകളിൽ വെച്ച് ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരേ പാർട്ടിയുടെ മൂന്ന് മുഖ്യമന്ത്രിമാർ മൂന്ന് സംസ്ഥാനങ്ങളിൽ മൂന്ന് തരത്തിലാണ് ഈ വിഷയത്തെ സമീപിക്കുന്നത്.
ബിജെപിയുടെ ഈ നിലപാടില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് ഹിന്ദു മതനേതാവായ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഈ നേതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട്, അധികാരത്തിനും വോട്ടിനും വേണ്ടി ഇവർ കാണിക്കുന്നത് ശുദ്ധമായ രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം തുറന്നടിക്കുകയുണ്ടായി. വടക്കേ ഇന്ത്യയിൽ പശുവിൻറെ പേരിൽ സാധാരണക്കാരെ അടിച്ചുകൊല്ലാൻ മടിക്കാത്ത ഒരു പാർട്ടി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ഗോവ, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ എത്തുമ്പോൾ തങ്ങൾ ബീഫ് കഴിക്കുന്നതിന് എതിരല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. അധികാരം നിലനിർത്താൻ വേണ്ടി എവിടെയൊക്കെ വിട്ടുവീഴ്ച ചെയ്യണം എന്നതിനനുസരിച്ച് ഇവരുടെ ആദർശങ്ങൾ മാറിക്കൊണ്ടേയിരിക്കും.
എന്നാൽ ഈ പശു രാഷ്ട്രീയം മാത്രമല്ല ബിജെപിയുടെ ചരിത്രത്തിലെ മണ്ടത്തരങ്ങളും പാളിച്ചകളും. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകർത്ത ഏറ്റവും വലിയ ഭരണപരമായ മണ്ടത്തരമായിരുന്നു രണ്ടായിരത്തി പതിനാറിലെ നോട്ടുനിരോധനം. കള്ളപ്പണവും ഭീകരവാദവും ഇല്ലാതാക്കാനെന്ന പേരിൽ ഒറ്റരാത്രികൊണ്ട് നടപ്പിലാക്കിയ ഈ പരിപാടി യഥാർത്ഥത്തിൽ രാജ്യത്തെ ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയുമാണ് റോഡിലിറക്കിയത്. ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്ന് നൂറിലധികം പാവപ്പെട്ട മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒടുവിൽ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. കള്ളപ്പണം പിടിച്ചതുമില്ല, രാജ്യത്തിന്റെ ജിഡിപി വളർച്ച തകരുകയും ചെയ്തു. ഇതിലും വലിയൊരു വിഡ്ഢിത്തം ഒരു ഭരണകൂടവും സമീപകാലത്ത് നടത്തിയിട്ടില്ല.
ഇതിനു പിന്നാലെ വന്ന ജിഎസ്ടി നടപ്പിലാക്കിയതിലെ പാളിച്ചകളാണ് മറ്റൊരു ഉദാഹരണം. ഒരേ രാജ്യം ഒരേ നികുതി എന്ന മുദ്രാവാക്യവുമായി അർദ്ധരാത്രി പാർലമെന്റ് കൂട്ടി പ്രഖ്യാപിച്ച ജിഎസ്ടി ഇന്ന് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് തകർത്തിരിക്കുകയാണ്. ഹോട്ടൽ ഭക്ഷണത്തിനും കുട്ടികളുടെ പഠനോപകരണങ്ങൾക്കും വരെ ഉയർന്ന നികുതി ചുമത്തുമ്പോൾ വൻകിട കോർപ്പറേറ്റുകൾക്ക് കോടിക്കണക്കിന് രൂപയുടെ ഇളവുകളാണ് കേന്ദ്ര സർക്കാർ നൽകുന്നത്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി വിഹിതം കൃത്യമായി നൽകാതെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആസൂത്രണമില്ലാത്ത ഇത്തരം സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
കോവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച അശാസ്ത്രീയമായ നിലപാടുകളും നമ്മൾ മറകക്കരുത്. ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിന് പകരം പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ പോലും വലിയ പരിഹാസത്തിന് കാരണമായി. പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്ക് നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി തങ്ങളുടെ നാട്ടിലേക്ക് നടക്കേണ്ടി വന്നു. കൃത്യമായ ആസൂത്രണമില്ലായ്മ കാരണം ഓക്സിജൻ കിട്ടാതെയും മരുന്നില്ലാതെയും ഗംഗാനദിയിൽ ശവങ്ങൾ ഒഴുകിനടന്ന കാഴ്ചകൾ ബിജെപി ഭരണത്തിന്റെ ഏറ്റവും വലിയ കറയായി ഇന്നും അവശേഷിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ മറ്റൊരു വലിയ പരാജയം രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്. പ്രതിവർഷം രണ്ട് കോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന വ്യാജ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ബിജെപി ഇന്ന് യുവാക്കളെ പൂർണ്ണമായും വഞ്ചിച്ചിരിക്കുകയാണ്. ഇതിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ പോലും അതിന്റെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് നൽകാതെ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് അമിത നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. പാചകവാതക വില വർദ്ധനവ് കാരണം സാധാരണക്കാരുടെ അടുക്കളകൾ ഇന്ന് പുകയാത്ത അവസ്ഥയിലാണ് ഉള്ളത്. അശാസ്ത്രീയമായ ഇത്തരം നടപടികളിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
അഴിമതി തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിൽ വന്ന ബിജെപി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അഴിമതികൾക്ക് നേതൃത്വം നൽകുകയാണ്. ഇലക്ട്രൽ ബോണ്ട് എന്ന ലോകം കണ്ട ഏറ്റവും വലിയ നിയമവിധേയമായ അഴിമതിയിലൂടെ കോർപ്പറേറ്റുകളിൽ നിന്നും വൻകിട കമ്പനികളിൽ നിന്നും പതിനായിരക്കണക്കിന് കോടി രൂപയാണ് ഇവർ പാർട്ടി ഫണ്ടിലേക്ക് ഈടാക്കിയത്.
അന്വേഷണ ഏജൻസികളായ ഇഡിയെയും, സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും, അവർ ബിജെപിയിൽ ചേരുമ്പോൾ അഴിമതി കേസുകൾ എല്ലാം അപ്രത്യക്ഷമാവുകയും ചെയ്യുന്ന കാഴ്ച നമ്മൾ നിരന്തരം കാണുന്നുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്നത് പ്രതിപക്ഷത്തെ തകർക്കാനുള്ള ഒരു രാഷ്ട്രീയ ആയുധം മാത്രമാക്കി ഇവർ മാറ്റിയിരിക്കുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിലെ വലിയൊരു കറയാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്ക് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്ന നയം. റെയിൽവേ, എയർപോർട്ടുകൾ, എൽഐസി, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ബിസിനസ്സ് സുഹൃത്തുക്കൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി ഇവർ വിട്ടുകൊടുക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കെട്ടിപ്പടുത്ത വലിയ പ്രസ്ഥാനങ്ങളെയാണ് സ്വകാര്യവൽക്കരണത്തിന്റെ പേരിൽ ഇവർ ഇല്ലാതാക്കുന്നത്. സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യതകളെ ഇത് വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എങ്കിലും കോർപ്പറേറ്റുകളെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭരണകൂടം മുന്നോട്ട് പോകുന്നത്.
ചുരുക്കത്തിൽ, ജനങ്ങളെ വൈകാരികമായി സ്വാധീനിക്കാൻ സാധിക്കുന്ന പശു സംരക്ഷണം, ദേശീയത, മദ്യനിരോധനം തുടങ്ങിയ വിഷയങ്ങളെല്ലാം ബിജെപിയെ സംബന്ധിച്ചിടത്തോളം വെറും രാഷ്ട്രീയ ആയുധങ്ങൾ മാത്രമാണ്. ഭരണം പിടിക്കാനും കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് ഫണ്ട് വാങ്ങാനും വേണ്ടി അവർ ഈ നയങ്ങളിലെല്ലാം സൗകര്യപൂർവ്വം മാറ്റങ്ങൾ വരുത്തുന്നു. മുൻകാലങ്ങളിലെ നോട്ടുനിരോധനവും ജിഎസ്ടി പാളിച്ചകളും കോവിഡ് കാലത്തെ അനാസ്ഥയുമെല്ലാം ഇവരുടെ ഭരണപരമായ പരാജയങ്ങളാണ് കാണിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ജിഡിപിയും താഴേക്ക് പോകുമ്പോഴും ഇത്തരം ചർച്ചകളിൽ ജനങ്ങളെ തളച്ചിടാനാണ് അവർ ശ്രമിക്കുന്നത്. ഇനിയെങ്കിലും സാധാരണ ജനങ്ങൾ ഈ രാഷ്ട്രീയ നാടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്
