നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഇന്ന് തിരുവനന്തപുരത്ത് ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ജൂലൈ 27-ന് കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലേക്കും ഉപവാസം വ്യാപിപ്പിക്കും. കൂടാതെ, ജൂലൈ 24-ന് ട്രെയിൻ മാർഗ്ഗം ഡൽഹിയിലേക്ക് സമരയാത്ര നടത്തി ജൂലൈ 27-ന് ഡൽഹിയിലെ സമരകേന്ദ്രത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അണിചേരും.
ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ടും എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കൽ സമരം നടത്തും. ഇതിനുപുറമേ, ജൂലൈ 25, 26 തീയതികളിൽ പൊലീസുകാർക്ക് മെലഡി ചോക്ലേറ്റ് നൽകി വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു.
