ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം;

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ന്യൂ​ദല്‍ഹി​യി​ലെ​ത്തി. പുലർച്ചെ മൂന്നുമണിയോടെ ദല്‍ഹി​യി​ലെ പാ​ലം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നെ  കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നേരിട്ടെത്തി ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ച്ചു.

സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സു​പ്ര​ധാ​ന​മാ​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം, ഊ​ർ​ജ പ​ങ്കാ​ളി​ത്തം,വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന അ​ജ​ണ്ട​യാ​കും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണുള്ളത്.

ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ചകൾ നടക്കും.വ്യാപാര-സാമ്പത്തിക സഹകരണത്തിന് പുറമെ പ്രതിരോധ മേഖലയിലെ സുപ്രധാന കരാറുകളും ചർച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *