ഹോർമുസ് ഇനി അമേരിക്കയ്ക്ക് സ്വന്തമോ?

കഴിഞ്ഞ ദിവസം ഉണ്ടായ ചില വർത്തമാനങ്ങളും യുദ്ധ വാർത്തകളും കേട്ടാൽ സത്യം പറഞ്ഞാൽ ചിരിക്കണോ അതോ കരയണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് നമ്മളൊക്കെയുള്ളത്! അതായത്, ഡൊണാൾഡ് ട്രംപ് ഇന്നലെ പുലർച്ചെ വന്ന് ഒരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ‘സ്ട്രെയിറ്റ് ഓഫ് ഹോർമുസ് ഇനിമുതൽ അമേരിക്കയുടെ സ്വന്തം ടെറിട്ടറിയാണ്! ഇറാൻ തോറ്റോടി അടിയറവ് പറഞ്ഞു കഴിഞ്ഞു. ഇനി അവിടെ ഒമാനോ അല്ലെങ്കിൽ മറ്റ് ഗൾഫ് രാജ്യങ്ങൾക്കോ ഒന്നുമുള്ള ഒരു അവകാശവുമില്ല. ഹോർമുസ് ഇനി മുതൽ വേറെയൊരു രാജ്യങ്ങളുടെയും അല്ല, കേവലം അമേരിക്കയുടെ മാത്രം സ്വന്തം ഭൂപ്രദേശമാണ്!’ എന്ന്!
സത്യത്തിൽ ഈ വാർത്ത കേട്ടപ്പോൾത്തന്നെ നമ്മൾ ശെരിക്കും ചിന്തിക്കുന്ന ഒരു കാര്യമുണ്ട് , ഇയാൾക്കിത് ശരിക്കും വട്ടായോ എന്ന്! എന്ത് കോൺഫിഡൻസിലാണ് പുള്ളി യൂറോപ്പിനെയും മധ്യപൂർവേഷ്യയെയും ലോകരാജ്യങ്ങളെയും ഒക്കെ വെല്ലുവിളിച്ചുകൊണ്ട് ഇങ്ങനെയൊക്കെ വിളിച്ച് പറയുന്നത്? ഇത്രയും വമ്പൻ വിഡ്ഢിത്തവും മണ്ടത്തരവും ലോകത്ത് വേറെ ഏതെങ്കിലും ഒരു രാഷ്ട്രത്ത തലവൻ വിളിച്ച് പറയുമോ?
നമ്മുടെ നാട്ടിലൊക്കെ ചില രാഷ്ട്ര നേതാക്കൾ എന്ത് വിഡ്ഢിത്തം പറഞ്ഞാലും, മിണ്ടാതിരുന്നാലും അതിനെ കണ്ണടച്ച് സപ്പോർട്ട് ചെയ്യാൻ ഒരുപാട് അന്തഭക്തർ ഉള്ള കാര്യം നമുക്കറിയാമല്ലോ. അവരെ പേറി നടക്കുന്ന ആളുകൾ ഉള്ളതുകൊണ്ടാണ് പല നേതാക്കളും എന്തും വിളിച്ച് പറയുന്നത്. എന്നാൽ യു.എസ്സിന്റെ കാര്യം എടുത്തുനോക്കൂ. അവിടെയുള്ള സാധാരണക്കാരായ ജനങ്ങൾപോലും ഇപ്പോൾ ട്രംപ് വിളിച്ച് പറയുന്ന തള്ളുകളെയൊന്നും ഒട്ടും വിശ്വസിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പിന്നെ നിലവിൽ ഇയാൾ ഈ പറയുന്നത് കേട്ട് കൈയടിക്കാൻ നമ്മുടെ നാട്ടിലെ കുറച്ച് വിരലെണ്ണാവുന്ന ഐടി സെൽ ആളുകളും പ്രോ-സയോണിസ്റ്റ് ചിന്താഗതിക്കാരായ കുറച്ച് തീവ്ര വിഭാഗക്കാരും മാത്രമേയുള്ളൂ! അവരല്ലാതെ ബാക്കി ലോകത്തുള്ള സാധാരണക്കാരായ മനുഷ്യരൊന്നും ഇയാൾ പറയുന്ന വിഡ്ഢിത്തങ്ങൾ കേട്ട് കയ്യടിക്കുന്നില്ല. എല്ലാവരും നെറ്റി ചുളിച്ച് ‘ഇയാൾക്കിത് എന്തുപറ്റി’ എന്ന് ചിന്തിക്കുകയാണ്!
ഇനി എന്തിനാണ് ട്രംപ് ഇപ്പോൾ പെട്ടെന്ന് ഇങ്ങനെയൊരു പച്ചക്കള്ളവും വമ്പൻ തള്ളും വിളിച്ച് പറയുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, അതിനു പിന്നിൽ കൃത്യമായ ഒരു രാഷ്ട്രീയ കാരണമുണ്ട്. അമേരിക്കയിൽ അടുത്തതായി മിഡ്-ടേം ഇലക്ഷൻ (Mid-term Elections) വരാൻ പോകുകയാണ്. അതിന്റെ ഭാഗമായി നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കേറി സംസാരിക്കുമ്പോഴാണ് പുള്ളി ഈ വക മാസ് പ്രസംഗങ്ങൾ കാച്ചിയത്.
പക്ഷേ യഥാർത്ഥത്തിൽ യുദ്ധക്കളത്തിൽ നടക്കുന്നത് എന്താണെന്ന് വെച്ചാൽ, അമേരിക്കയും ഇസ്രായേലും ഉൾപ്പെടുന്ന സഖ്യം നാണംകെട്ട് തോറ്റുകൊണ്ടിരിക്കുകയാണ്! ഏതു നിമിഷവും കൈയിൽ നിന്ന് കാര്യങ്ങളൊക്കെ പോകും എന്ന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഒരു മനുഷ്യന് ഉണ്ടാകുന്ന വൻ ഫ്രസ്ട്രേഷൻ ഉണ്ടല്ലോ, ആ മാനസിക സമ്മർദ്ദം മറച്ചുപിടിക്കാൻ വേണ്ടിയാണ് ട്രംപ് ഇങ്ങനെ റാലികളിൽ കയറി വലിയ വർത്തമാനങ്ങൾ പറയുന്നത്.
ഇതുമാത്രമല്ല പുള്ളി കാച്ചിയത്, ഇതിന്റെ കൂടെ വേറെയും കുറച്ച് അഡീഷണൽ തള്ളുകൾ പുള്ളി ഇട്ടിട്ടുണ്ട്! “ഇറാന് ഏകദേശം 212-ഓളം സൂപ്പർ ഫൈറ്റർ പ്ലെയിനുകളും വിമാനങ്ങളും ഉണ്ടായിരുന്നു. അതിൽ നല്ലൊരു പങ്കും പണ്ട് ഒബാമയുടെ ഭരണകാലത്ത് ഞങ്ങളുടെ അടുത്ത് നിന്ന് ഇറാന്റെ കൈയിലേക്ക് പോയതാണ്. അതിനെ മുഴുവൻ ഞങ്ങൾ അടിച്ചു തകർത്ത് തരിപ്പണമാക്കിയിട്ടുണ്ട്! ഇനി ഇപ്പോൾ ഇറാനിൽ യുദ്ധം അവസാനിപ്പിക്കാനോ ചർച്ചകൾ നടത്താനോ ഒരു നേതാവ് പോലും ബാക്കിയില്ല. ഞങ്ങൾ ഇറാനെ പൂർണ്ണമായും എടുത്തു കഴിഞ്ഞു!” എന്നൊക്കെയാണ് പുള്ളി തട്ടിവിട്ടിരിക്കുന്നത്.
എന്നാൽ ട്രംപ് ഈ വമ്പൻ പ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം ഇറാന്റെ ഭാഗത്തുനിന്നും തക്കതായ മറുപടി വന്നു! ഇറാന്റെ ഐക്യരാഷ്ട്രസഭാ അംബാസഡറും ഇറാന്റെ ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്ററായ കാസിം ഗരീബാബാദിയുമൊക്കെ വന്ന് ട്രംപിന്റെ മുഖത്തടിക്കുന്ന പോലെയുള്ള സ്റ്റേറ്റ്‌മെന്റുകളാണ് നൽകിയത്! “സ്ട്രെയിറ്റ് ഓഫ് ഹോർമുസ് പണ്ടും ഇറാന്റെ സ്വന്തമായിരുന്നു, ഇപ്പോഴും ഇറാന്റെതാണ്, ഇനി വരാൻ പോകുന്ന കാലത്തും ഇറാന്റെ മാത്രം സ്വന്തമായിരിക്കും! അമേരിക്കയുമായി യാതൊരു തരത്തിലുള്ള നെഗോസിയേഷനോ ചർച്ചകൾക്കോ ഞങ്ങൾ തയ്യാറല്ല. യുദ്ധം മുന്നോട്ട് പോവുകയാണെങ്കിൽ അതുപോലെ പോകട്ടെ, ഞങ്ങൾക്ക് ഒരു പേടിയുമില്ല” എന്ന് അവർ ഒരൊറ്റ പറച്ചിൽ!
സത്യത്തിൽ യുദ്ധക്കളത്തിൽ ആരാണ് ജയിക്കുന്നത്, ആരാണ് തോൽക്കുന്നത് എന്ന് അറിയണമെങ്കിൽ ഇന്നലെ ഇറാന്റെ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട പുതിയ ദൃശ്യങ്ങളും വീഡിയോകളും കണ്ടാൽ മാത്രം മതി. ഇറാൻ ഇപ്പോൾ എന്താണ് ചെയ്തിരിക്കുന്നത് എന്ന് അറിയാമോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവർ വെടിവെച്ചിട്ട അമേരിക്കയുടെയും ഇസ്രായേലിന്റെയും അതിനൂതന യുദ്ധവിമാനങ്ങളുടെയും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ അടക്കമുള്ള സാമ്പിളുകൾ പെറുക്കിക്കൂട്ടി വലിയൊരു അണ്ടർഗ്രൗണ്ട് എക്സിബിഷൻ തന്നെ നടത്തുകയാണ്! തങ്ങൾ അടിച്ചിട്ട ശത്രുക്കളുടെ ആയുധങ്ങൾ സ്വന്തം നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ് ഇറാൻ!
അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ (F-15), (F-35) യുദ്ധവിമാനങ്ങളുടെ കത്തിക്കരിഞ്ഞ ഭാഗങ്ങൾ, പൈലറ്റുമാർ പേടിച്ച് എജക്ട് ചെയ്ത് രക്ഷപ്പെട്ട ഇജക്ഷൻ സീറ്റുകൾ, (MC-130) കമാൻഡോ വിമാനങ്ങളുടെ ഭീമൻ എഞ്ചിനുകൾ, MQ-1, MQ-9 റീപ്പർ ഒക്കെ പോലെയുള്ള പ്രശസ്ത അമേരിക്കൻ ഡ്രോണുകളുടെ പീസുകൾ, പിന്നെ ഇസ്രായേലിന്റെ ഹെർമസ് സീരീസിൽ വരുന്ന കില്ലർ ഡ്രോണുകൾ… ഇവയൊക്കെയാണ് ഇറാൻ തങ്ങളുടെ അണ്ടർഗ്രൗണ്ട് ബങ്കറുകളിൽ നിരത്തി വെച്ചിരിക്കുന്നത്.
ഇത് വെറുമൊരു പ്രദർശനം മാത്രമല്ല, അമേരിക്കൻ സാങ്കേതികവിദ്യയുടെ അവസാന വാക്ക് എന്ന് പറയുന്ന ഈ സാധനങ്ങളൊക്കെ ഇറാനിയൻ എഞ്ചിനീയർമാർ ഇപ്പോൾ റീവേഴ്സ് എഞ്ചിനീയറിംഗ് വഴി കൃത്യമായി പഠിച്ചെടുക്കുകയാണ്. ഇനി ഇതിലും സ്ട്രോങ്ങ് ആയിട്ടുള്ള സാങ്കേതികവിദ്യയുമായി അമേരിക്ക വന്നാൽ അതിനെ എങ്ങനെ തകർക്കണം എന്ന് ഇറാൻ കൃത്യമായി പഠിച്ചുകഴിഞ്ഞു! അമേരിക്കയുടെ കണ്ണിലുണ്ണിയായ സ്റ്റാർലിങ്ക് ടെർമിനലുകൾ വരെ ഇറാൻ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുന്നുണ്ട്.
ഇനി ഇന്നലത്തെ മറ്റ് വാർ അപ്ഡേറ്റുകളിലേക്ക് വന്നാൽ, ഗൾഫ് മേഖലയിൽ വലിയൊരു സാമ്പത്തിക പ്രതിസന്ധിക്കാണ് വഴിതുറക്കുന്നത്. ഇന്നലെയും യു.എ.ഇയുടെ രണ്ട് പ്രധാന എണ്ണക്കപ്പലുകൾ കടലിൽ വെച്ച് ആക്രമിക്കപ്പെട്ടു. ഇറാൻ ഇതുവരെ ഇതിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്നാണ് യു.എ.ഇയും മറ്റ് സഖ്യരാജ്യങ്ങളും കരുതുന്നത്. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനാൽ യു.എ.ഇയിലെ എണ്ണ പുറത്തേക്ക് കയറ്റി അയക്കാൻ കഴിയാതെ അവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ഇങ്ങനെ കെട്ടിക്കിടക്കുന്ന എണ്ണയ്ക്ക് തീപിടിച്ച് വലിയ റിഫൈനറികളും വെയർഹൗസുകളും കത്തിയമരുന്ന ഞെട്ടിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തികമായി യു.എ.ഇ വൻ തകർച്ചയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ഈ യുദ്ധം ഇതുപോലെ നീണ്ടുപോവുകയാണെങ്കിൽ നമ്മൾ ഇന്ത്യക്കാരെയും മറ്റ് രാജ്യങ്ങളെയുമൊക്കെ അത് വലിയ രീതിയിൽ ബാധിക്കും. എങ്കിലും കൂട്ടത്തിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടാൻ പോകുന്നത് യു.എ.ഇക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ അതേസമയം ഇറാന്റെ സ്ഥിതി എന്താണെന്ന് അറിയാമോ? ഖാർഗ് ഐലൻഡിൽ നിന്ന് എടുത്ത ഹൈ-റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ ഭീമൻ എണ്ണക്കപ്പലുകളിൽ ഇപ്പോഴും ദശലക്ഷക്കണക്കിന് ബാരൽ എണ്ണ നിറച്ച് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്! അമേരിക്ക എത്ര ഉപരോധം ഏർപ്പെടുത്തിയാലും ഭീഷണിപ്പെടുത്തിയാലും അതൊന്നും വകവെക്കാതെ ഇറാൻ ചൈനയിലേക്കും റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും തടസ്സമില്ലാതെ എണ്ണ സപ്ലൈ ചെയ്യുന്നുണ്ട്. അവരുടെ പ്രധാന വരുമാന മാർഗ്ഗം ഇപ്പോഴും സുരക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *