രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം!

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ സമാപന ദിവസമായ നാളെ, പുരസ്കാരം നേടിയ ചിത്രങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 26 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ, ഫെസ്റ്റിവൽ വിന്നേഴ്സ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് പ്രദർശനം നടക്കുന്നത്.

ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ആന്റോണിയോ ലാ കാമറയുടെ ലെ മുർ ഡു സോൺ, ഇഗ്നാസിയോ ക്ലാര പ്ലാനാസിന്റെ 40 ഡിഗ്രീസ്, ജോസ് എഡ്വേർഡോ കാസ്റ്റില്ല പോൺസിന്റെ ലെവന്റാമുർട്ടോസ്: കുംബിയ ഫോർ ദി ഡെഡ്, ലൗ ചാർലസിന്റെ കാസ ചിക്ക, വിൽ നിയാവയുടെ ജാസ് ഇൻഫെർണൽ, അസാഫ് കോർമാന്റെ യെസ് ഓർ നോ, ജെസ്സി മൂസല്ലത്തിന്റെ ഫോ ബിജു, സച്ചിൻ ധർവാദ്കറിന്റെ രാഹുൽ ആൻഡ് റോസ, ജാവി പ്രാഡയുടെ പ്രെജുഡിസസ്, ഗബ്രിയേൽ ഗോൺസാലസ് അകോസ്റ്റിന്റെ ജെനസിസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിൽ ബ്ലാക്ക് സോംബി, ഡ്രീംസ് ഫോർ എ ബെറ്റർ പാസ്റ്റ്, ബ്യൂട്ടി ലേബേഴ്സ്, വിംഗ്ഡ്, ദി സ്റ്റോറി ഓഫ് ഡോക്യുമെന്ററി ഫിലിം, അപ്പോളോ, റാഡിക്കൽ മെമ്മറി, ആഡംസ് ആപ്പിൾ, മെമ്മറീസ് ഓഫ് എ വിൻഡോ, ഷോട്ട് റിവേഴ്സ് ഷോട്ട്, ദി മാച്ച്, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, അവർ ലാൻഡ് എന്നിവയും പ്രേക്ഷകർക്ക് മുന്നിലെത്തും.

കൂടാതെ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിൽ ജനായ് ബൗലോസ്, അബ്ദ് അൽകാദർ ഹബക് എന്നിവർ സംവിധാനം ചെയ്ത ബേർഡ്സ് ഓഫ് വാർ, അൽബ ജാരാമിലോയുടെ ഗൈഡഡ് ടൂർ, ഇതാബ് അസ്സാം, ജാക്ക് മാക്ഇന്നസ് കൂട്ടുകെട്ടിന്റെ വൺ ഇൻ എ മില്യൺ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

മേളയുടെ ഭാഗമായി ഉച്ചയ്ക്ക് 12 ന് ‘മീറ്റ് ദി ഡയറക്ടർ’ പരിപാടിയും നടക്കും. തുടർന്ന് വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനത്തിനു ശേഷം അവാർഡ് നേടിയ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *