യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്;

സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് കേസെടുത്തത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പൊലീസ് നടപടി.സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ്‌ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *