രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടി

ല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ശക്തമായ അപലപനവുമായി തമിഴക വെട്രി കഴകം. ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന നടപടിയാണിതെന്നും സമാധാനപരമായി പ്രതിഷേധിച്ച യുവജനതയെ പിന്തുണച്ചെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും ടിവികെ വ്യക്തമാക്കി.

നീറ്റ് പരീക്ഷാ വിഷയത്തിലും പാര്‍ട്ടി നിലപാട് കടുപ്പിച്ചു. പരീക്ഷ ആരംഭിച്ച നാളുകള്‍ മുതല്‍ ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളില്‍ ഇത് കനത്ത മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും ടിവികെ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ ഭാവിയും സ്വപ്‌നങ്ങളും സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത്. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുന്നതിനിടെ പിടിവലി നടക്കുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂക്കിന് പരിക്കേറ്റ് രക്തമൊലിക്കുന്ന മുഖവുമായി പൊലീസ് വാഹനത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള എം.പിമാരെയും പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. സമരത്തിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കളെയും പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *