വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍.

വാല്‍പ്പാറ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അപകടത്തില്‍ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകന്‍ ഷഹദീന്‍ മുഹമ്മദ്(11), സ്‌കൂള്‍ ഡ്രൈവര്‍ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫയീസ് (21) എ…എന്നിവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ മരിച്ച ഷക്കീനയുടെ മകള്‍ മസ്‌നീനെ (10) പൊള്ളാച്ചി ഗവ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉമ്മയുടെ മരണവിവരം മസ്‌നീനെ അറിയിച്ചിട്ടില്ല..
പരിക്കേറ്റവരെ കേരളത്തിലേക്ക് മാറ്റാനുള്ള സാഹചര്യം പരിശോധിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതിയില്‍ യാത്ര ഒഴിവാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.

Leave a Reply

Your email address will not be published. Required fields are marked *