നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി.

കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് 22ലേക്ക് മാറ്റിയത്പ്രതികളായ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ.കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഇന്നലെയാണ് ഇടക്കാല ജാമ്യഹർജി നൽകിയത്.

ജീവനൊടുക്കുന്നതിനു മുമ്പ് രണ്ട് മണിക്കൂറോളം നിതിൻ കോളജ് പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്നുവെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ ലതയും ഉൾപ്പെടെ മറ്റു പലരും മുറിയിൽ ഉണ്ടായിരുന്നു. പലതവണ നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയത്..മൂന്നാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് തങ്ങളെ പ്രതി ചേർത്തിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു.

ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ ക്ലാസ് ബഹിഷ്കരിച്ച് സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *