ചില വകുപ്പുകളിൽ മാറ്റത്തിന് സാധ്യത, തർക്കങ്ങൾ ഇന്ന് പരിഹരിക്കും; 

പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ. മുരളീധരൻ. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം ചില വകുപ്പുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളെച്ചൊല്ലിയാണ് നിലവിൽ തർക്കങ്ങൾ നിലനിൽക്കുന്നത്. ഘടകകക്ഷികളുടെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ പാർട്ടിക്കുള്ളിലെ വകുപ്പുകളിലും ചില പുനഃക്രമീകരണങ്ങൾ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം നിശ്ചയിച്ചിരുന്ന വൈദ്യുതി വകുപ്പിനോട് കെ. മുരളീധരൻ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് ആരോഗ്യവകുപ്പ് നൽകാൻ തീരുമാനമായത്. സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നിവയ്ക്കാണ് പ്രാഥമിക പരിഗണന.
തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മന്ത്രി വ്യക്തമാക്കി. വകുപ്പ് സംബന്ധിച്ച വിജ്ഞാപനം വന്ന ശേഷം കൂടുതൽ കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *