ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന, ഭരണകൂടങ്ങളെ വിറപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ EVM മാറ്റി നാളെ രാജ്യം മുഴുവൻ പഴയതുപോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോയാൽ ഇവിടെ എന്ത് സംഭവിക്കും? ഈ ചോദ്യത്തിന് കൃത്യമായ, അക്കങ്ങൾ നിരത്തിയുള്ള ഒരു മറുപടി ഇപ്പോൾ വന്നിരിക്കുകയാണ്. പഞ്ചാബിൽ നിന്ന്.
പഞ്ചാബിൽ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ബിജെപിയുടെ വമ്പൻ ബുദ്ധികേന്ദ്രങ്ങൾ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയി. കാരണം മറ്റൊന്നുമല്ല, അവിടെ വോട്ടെടുപ്പ് നടന്നത് EVM ഉപയോഗിച്ചല്ല, മറിച്ച് പഴയ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ്. ഫലം വന്നപ്പോൾ , മോദി പ്രഭാവവും അമിത് ഷായുടെ തന്ത്രങ്ങളും ഒലിച്ചുപോയി എന്ന് മാത്രമല്ല, ബിജെപി അവിടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. , വെറും അഞ്ചാം സ്ഥാനം!
രാഹുൽ ഗാന്ധി മുൻപ് പല തവണ രാജ്യത്തോട് വിളിച്ചുപറഞ്ഞ ഒരു കാര്യമുണ്ട്. ഇവിഎം ഇല്ലാതെ ബിജെപിക്ക് ഇന്ത്യയിൽ ഒരു തെരഞ്ഞെടുപ്പും ജയിക്കാൻ കഴിയില്ല എന്ന്. ‘മാച്ച് ഫിക്സിംഗ്’ എന്നാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ഇവിഎമ്മും സോഷ്യൽ മീഡിയയും മാധ്യമങ്ങളും കേന്ദ്ര ഏജൻസികളും ഇല്ലെങ്കിൽ ബിജെപിക്ക് 180 സീറ്റ് പോലും കടക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. രാഹുൽ ഗാന്ധി അന്ന് പറഞ്ഞ ആ മുന്നറിയിപ്പും ബിജെപിയുടെ വോട്ട് തന്ത്രങ്ങളും എത്രത്തോളം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന പഞ്ചാബിലെ ഫലം. ഇവിഎം മാറ്റി വെറും ബാലറ്റ് പേപ്പർ കൈകളിൽ കൊടുത്തപ്പോൾ ജനങ്ങൾ ബിജെപിയെ അഞ്ചാം സ്ഥാനത്തേക്ക് ചവിട്ടിത്താഴ്ത്തി.
നമുക്ക് കണക്കുകളിലേക്ക് വരാം. ആകെയുള്ള 1907 വാർഡുകളിലേക്കാണ് പഞ്ചാബിൽ ഇത്തവണ വൻ ജനപങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബിജെപിക്ക് ജയിക്കാൻ കഴിഞ്ഞത് വെറും 172 ഇടത്ത് മാത്രമാണ്. അതിലും വലിയ നാണക്കേട് എന്താണെന്ന് വെച്ചാൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചിഹ്നമില്ലാതെ സ്വതന്ത്രരായി മത്സരിച്ച സാധാരണ സ്ഥാനാർത്ഥികൾ പോലും 251 സീറ്റുകൾ വാരിക്കൂട്ടി. അതായത്, ജനങ്ങൾ സ്വതന്ത്രരെ വിശ്വസിച്ചത്ര പോലും ബിജെപിയെ വിശ്വസിച്ചില്ല. ഭരണം കയ്യിലുള്ള ആം ആദ്മി പാർട്ടി 958 സീറ്റുകളുമായി വൻ വിജയം നേടിയപ്പോൾ, ആഭ്യന്തര തർക്കങ്ങളിലും ഭിന്നതകളിലും വലയുന്ന കോൺഗ്രസ് പോലും 397 സീറ്റുകൾ നേടി രണ്ടാമതെത്തി. ബിജെപിയുടെ പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ 192 സീറ്റുകൾ നേടി. അങ്ങനെ നോക്കുമ്പോൾ ആപ്പ്, കോൺഗ്രസ്, സ്വതന്ത്രർ, അകാലിദൾ എന്നിവർക്കെല്ലാം ഒടുവിലാണ് ബിജെപിയുടെ സ്ഥാനം. പത്താൻകോട്ട് മുൻസിപ്പാലിറ്റി പോലുള്ള തങ്ങളുടെ പരമ്പരാഗത കോട്ടകളിൽ പോലും ബിജെപിക്ക് ദയനീയമായി പരാജയപ്പെടേണ്ടി വന്നു. അബോഹർ മുൻസിപ്പൽ കോർപ്പറേഷനിൽ മാത്രമാണ് അവർക്ക് അല്പമെങ്കിലും ആശ്വസിക്കാൻ വക ലഭിച്ചത്.
ഇവിടെയാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ഒരു വലിയ ആരോപണം അങ്ങേയറ്റം പ്രസക്തമാകുന്നത്. ഇവിഎം ഉള്ളടത്തോളം കാലം ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്നും, ബാലറ്റ് പേപ്പറിലേക്ക് മാറിയാൽ ബിജെപിയുടെ യഥാർത്ഥ അടിത്തറ പുറത്തുവരുമെന്നും പ്രതിപക്ഷം കാലങ്ങളായി പറയുന്നതാണ്. പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം ഇപ്പോൾ അതിന് അടിവരയിടുകയാണ്. ഇവിഎമ്മിന്റെ സുതാര്യതയെക്കുറിച്ച് ബിജെപി നേതാക്കൾ എത്രയൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും, ബാലറ്റ് പേപ്പർ വന്നപ്പോൾ ജനവികാരം ബിജെപിക്ക് എതിരെ തിരിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. സത്യത്തിൽ ഈ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റാതിരിക്കാൻ ബിജെപി അണിയറയിൽ പല കളികളും കളിച്ചിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ തീരുമാനിച്ചപ്പോൾ, അതിനെതിരെ ചില വ്യക്തികളെ മുൻനിർത്തി കോടതിയെ സമീപിക്കാൻ ബിജെപി ബുദ്ധി കേന്ദ്രങ്ങൾ ശ്രമിച്ചു. പഞ്ചാബ് മുൻസിപ്പൽ ചട്ടങ്ങൾ കാണിച്ച് ഇവിഎം തന്നെ വേണമെന്ന് അവർ വാദിച്ചു. എന്നാൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയും പിന്നീട് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയും ഈ ഹർജികൾ തള്ളി. നിയമപ്രകാരം തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാം എന്ന് കോടതികൾ വ്യക്തമാക്കിയതോടെ ബിജെപിയുടെ ആദ്യത്തെ തന്ത്രം പൊളിഞ്ഞു.
ഈ കേസ് കോടതിയിൽ വാദിച്ച അഭിഭാഷകന്റെ പശ്ചാത്തലം നോക്കിയാൽ തന്നെ ബിജെപിയുടെ താല്പര്യം വ്യക്തമാകും. കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുള്ള, മുൻപ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലായിരുന്ന മുതിർന്ന അഭിഭാഷകനാണ് ഇവിഎമ്മിന് വേണ്ടി കോടതിയിൽ ഹാജരായത്. ഇതിൽ നിന്ന് തന്നെ ബാലറ്റ് പേപ്പറിനെ ബിജെപി എത്രത്തോളം ഭയന്നിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. എന്തുകൊണ്ടാണ് ബിജെപിക്ക് പഞ്ചാബിൽ ഇത്രയും വലിയ തിരിച്ചടിയും വെറുപ്പും നേരിടേണ്ടി വന്നത്? ഒന്നാമത്തെ കാരണം, കർഷക സമരങ്ങളോട് കേന്ദ്ര സർക്കാർ കാണിച്ച അവഗണന തന്നെയാണ്. കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ മാസങ്ങളോളം സമരം ചെയ്ത കർഷകരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. അന്ന് കേന്ദ്ര ഭരണകൂടം അവരോട് സ്വീകരിച്ച ക്രൂരമായ നിലപാടിനോടുള്ള കർഷകരുടെ കനത്ത രോഷം ഇപ്പോഴും അടങ്ങിയിട്ടില്ല. ഗ്രാമീണ മേഖലകളിൽ ബിജെപി നേതാക്കൾക്ക് ജനങ്ങൾക്ക് മുന്നിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത സാഹചര്യം ഈ വെറുപ്പിന്റെ ഫലമാണ്. ഗ്രാമങ്ങളിൽ ശക്തമായ ഒരു സംഘടനാ സംവിധാനം ഉണ്ടാക്കാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
രണ്ടാമത്തെ കാരണം, പ്രാദേശികമായി ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു ശക്തനായ നേതാവ് പോലും ഇന്ന് പഞ്ചാബിൽ ബിജെപിക്ക് ഇല്ല എന്നതാണ്. അമിത് ഷാ നേരിട്ടെത്തി വലിയ രീതിയിൽ ‘ബദലാവ് റാലി’ നടത്തിയിട്ടും, ആപ്പിനെ തൂത്തെറിയാൻ ആഹ്വാനം ചെയ്തിട്ടും പഞ്ചാബിലെ വോട്ടർമാർ ബിജെപിയെ പൂർണ്ണമായി കൈവിട്ടു. ഓപ്പറേഷൻ താമരയിലൂടെ മറ്റ് പാർട്ടികളിലെ നേതാക്കളെയും എംപിമാരെയും ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാൻ അവർക്ക് കഴിഞ്ഞേക്കും, പക്ഷേ വോട്ട് ചെയ്യുന്ന സാധാരണ ജനങ്ങളുടെ മനസ്സ് മാറ്റാൻ ഇത്തരം കുതന്ത്രങ്ങൾക്കൊന്നും കഴിയില്ല എന്ന് പഞ്ചാബികൾ തെളിയിച്ചു. അരവിന്ദ് കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മധുരപ്രതികാരമാണ്. ഇല്ലാത്ത കേസുകളുടെ പേരിൽ തന്നെ മാസങ്ങളോളം ജയിലിലിട്ട മോദി-അമിത് ഷാ കൂട്ടുകെട്ടിന്, ജനാധിപത്യ രീതിയിൽ ജനങ്ങളെ അണിനിരത്തി നൽകിയ ശക്തമായ മറുപടി. ബിജെപിയെ ‘ഇഡി പാർട്ടി’ എന്ന് വിളിച്ച് കെജ്രിവാൾ പരിഹസിച്ചത് വെറുതെയല്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വ്യാപാരികളെയും ബിസിനസുകാരെയും വേട്ടയാടിയതിന് പഞ്ചാബിലെ മധ്യവർഗം നൽകിയ ഷോക്കാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
മയക്കുമരുന്നിനെതിരെയുള്ള ഭഗവന്ത് മൻ സർക്കാരിന്റെ ശക്തമായ പ്രചാരണവും ജനക്ഷേമ പദ്ധതികളും ജനങ്ങളെ ആപ്പിലേക്ക് കൂടുതൽ അടുപ്പിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് ലഭിച്ച പത്ത് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായവും ആപ്പിന്റെ അടിത്തറ ശക്തമാക്കി. ഈ തെരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും വലിയ രാഷ്ട്രീയ സൂചന എന്തെന്നാൽ, ഇവിഎം അട്ടിമറി ആരോപണങ്ങൾ വെറും വായുവിൽ ഉയരുന്നതല്ല എന്ന് തെളിയിക്കാൻ ഇനി പ്രതിപക്ഷത്തിന് പഞ്ചാബ് ഫലം ചൂണ്ടിക്കാണിക്കാം. ബാലറ്റ് പേപ്പറിലൂടെ സുദാര്യമായി തെരഞ്ഞെടുപ്പ് നടത്താമെന്നും അതിൽ ബിജെപിയെ നിലംതൊടീക്കാതെ തോൽപ്പിക്കാമെന്നും ആം ആദ്മി പാർട്ടി കാണിച്ചുതന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് ബാലറ്റ് പേപ്പറിന് വേണ്ടിയുള്ള ശബ്ദം കൂടുതൽ ശക്തമാകും. ഇവിഎം മാറ്റിയാൽ ബിജെപിയുടെ അപ്രമാദിത്വം തകരുമെന്ന ഭയം ഇപ്പോൾ ബിജെപി ക്യാമ്പുകളിൽ വ്യക്തമാണ്. പഞ്ചാബ് ഒരു തുടക്കം മാത്രമാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ യഥാർത്ഥ വികാരം പ്രതിഫലിക്കാൻ ബാലറ്റ് പേപ്പറുകൾ തന്നെയാണ് കൂടുതൽ സുരക്ഷിതം എന്ന ചർച്ചയ്ക്ക് ഈ ഫലം വലിയ ഊർജ്ജം നൽകും.
ഈ തെരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും വലിയ രാഷ്ട്രീയ സൂചന എന്തെന്നാൽ, ഇവിഎം അട്ടിമറി ആരോപണങ്ങൾ വെറും വായുവിൽ ഉയരുന്നതല്ല എന്ന് തെളിയിക്കാൻ ഇനി പ്രതിപക്ഷത്തിന് പഞ്ചാബ് ഫലം ചൂണ്ടിക്കാണിക്കാം. ബാലറ്റ് പേപ്പറിലൂടെ സുദാര്യമായി തെരഞ്ഞെടുപ്പ് നടത്താമെന്നും അതിൽ ബിജെപിയെ നിലംതൊടീക്കാതെ തോൽപ്പിക്കാമെന്നും ആം ആദ്മി പാർട്ടി കാണിച്ചുതന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് ബാലറ്റ് പേപ്പറിന് വേണ്ടിയുള്ള ശബ്ദം കൂടുതൽ ശക്തമാകും. ഇവിഎം മാറ്റിയാൽ ബിജെപിയുടെ അപ്രമാദിത്വം തകരുമെന്ന ഭയം ഇപ്പോൾ ബിജെപി ക്യാമ്പുകളിൽ വ്യക്തമാണ്. പഞ്ചാബ് ഒരു തുടക്കം മാത്രമാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ യഥാർത്ഥ വികാരം പ്രതിഫലിക്കാൻ ബാലറ്റ് പേപ്പറുകൾ തന്നെയാണ് കൂടുതൽ സുരക്ഷിതം എന്ന ചർച്ചയ്ക്ക് ഈ ഫലം വലിയ ഊർജ്ജം നൽകും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ആം ആദ്മി പാർട്ടിക്ക് വലിയ ആത്മവിശ്വാസമാണ് ഈ ഫലം നൽകുന്നത്. അതേസമയം, ബിജെപിയുമായി പിരിഞ്ഞ ശിരോമണി അകാലിദളിന്റെ സ്വാധീനം സംസ്ഥാനത്ത് നാൾക്കുനാൾ കുറഞ്ഞുവരികയാണ്. ചില നേതാക്കൾ ബിജെപി സഖ്യത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കർഷകരുടെ രോഷം അവരെ പിന്നോട്ടടിക്കുന്നു. ചുരുക്കത്തിൽ, ബാലറ്റ് പേപ്പർ വന്നാൽ ബിജെപിയുടെ തന്ത്രങ്ങൾ പാളുമെന്നതിന് ഏറ്റവും വലിയ തെളിവാണ് പഞ്ചാബ്.
