വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടും; രാജീവ് ചന്ദ്രശേഖർ

വന്ദേമാതരം വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ ആലപിക്കുമെന്നും കോൺഗ്രസുകാർ വേണമെങ്കിൽ ഇറ്റാലിയൻ ദേശീയഗാനം പാടട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖർ, സർക്കാരിന്റെ ഇത്തരം നടപടികൾ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ മാത്രമാണെന്നും കുറ്റപ്പെടുത്തി. തീരപ്രദേശങ്ങളിലെ പ്രശ്നങ്ങളിൽ നിന്നും മറ്റ് ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്നും ഇത് വലിയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *